palakkad local

ദേശീയപാത കുതിരാനില്‍ വന്‍ ഗതാഗതക്കുരുക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.ബുധനാഴ്ച വൈകീട്ട് 4 മണിയോടു കൂടി ആരംഭിച്ച ഗതാഗത സ്തംഭനം വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് ഭാഗി ഗമായെങ്കിലും അവസാനിച്ചത്.
കനത്ത മഴയും ദേശീയ പാതയിലെ ശോചനീയാവസ്ഥയുമാണ് നിരന്തരമുണ്ടാകുന്ന ഗതാഗത കുരുക്കിന് കാരണം. ഇരുമ്പ് പാലത്തും കുതിരാന്‍ മലനിരകളിലുമാണ് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ദേശീയപാതയിലെ കുഴികളില്‍പ്പെടുന്ന ചരക്ക് ലോറികള്‍ ഇഴഞ്ഞ് നീങ്ങുമ്പോള്‍ ചെറുവാഹനങ്ങളും സ്വകാര്യ ബസ്സുകളും മറികടക്കാനായി കുത്തി കയറ്റുന്നതാണ് ഗതാഗതം കുരുക്ക് രൂക്ഷമാക്കുന്നത്.
ബുധനാഴ്ച രാത്രി ഉണ്ടായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ കിലോമീറ്ററോളം ദൂരത്തില്‍ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. കുതിരാനില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് വാണിയമ്പാറ വരെയും തൃശൂര്‍ ഭാഗത്തേക്ക് ചുവന്നമണ്ണ് വരെയും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. മഴക്കാലം ആരംഭിച്ചതോടെ ദേശീയ പാതയില്‍ ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്.
ദേശീയപാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ നടക്കുന്നുണ്ടെങ്കിലും നിര്‍മ്മാണത്തിലെ അശാസ്ത്രീയത അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ദേശീയപാതയില്‍ അനുഭവപ്പെട്ട ഗതാഗത കുരുക്കിന് താല്കാലികമായ പരിഹാരമുണ്ടായെങ്കിലും കുതിരാന്‍ ഭാഗത്ത് വാഹനങ്ങള്‍ ഇഴഞ്ഞ് തന്നെയാണ് നീങ്ങുന്നത്.
Next Story

RELATED STORIES

Share it