malappuram local

ദേശീയപാത അലൈന്‍മെന്റ്; ചേലേമ്പ്രയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പോര്‌

തേഞ്ഞിപ്പലം: ദേശീയപാതവികസനത്തില്‍ ഇടിമുഴിക്കലില്‍ പഴയ അലൈന്‍മെന്റ് അട്ടിമറിച്ചതാണെന്ന ആരോപണത്തില്‍ ചേലേമ്പ്രയില്‍ പാര്‍ട്ടികള്‍ തമ്മില്‍ തുറന്നപോര്.
സിപിഎം നേതൃത്വംനല്‍കുന്ന ജനകീയ മുന്നണിയാണ് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത്. എന്നാല്‍ കാക്കഞ്ചേരി മുതല്‍ ഇടിമുഴിക്കല്‍ വരെ അലൈന്‍മെന്റ് അട്ടിമറിച്ചത് സിപിഎം ചേലേമ്പ്ര ലോക്കല്‍ കമ്മിറ്റി ഓഫിസിന്  സൗജന്യമായി ലഭിച്ചഭൂമിയും സിപിഎം ജനപ്രതിനിധിയുടെ വീടും സംരക്ഷിക്കാനാണെന്ന ആരോപണവുമായി മുസ്‌ലിംലീഗ് രംഗത്ത് വന്നിരിക്കുകയാണ്. ആറ് മാസം മുമ്പാണ് സിപിഎം ഓഫിസിന് സ്ഥലം ലഭിച്ചത്. പുതിയ അലൈന്‍മെന്റ് പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണെന്ന് ആരോപിച്ച് പഞ്ചായത്തോഫിസിന് മുന്നിലെ ഗൃഹ സംരക്ഷണ സമിതിയുടെ സമരം ഒരാഴ്ച്ച പിന്നിട്ടു. പുതിയ അലൈന്‍മെന്റ് തുടര്‍ന്ന് ഭരണ സമിതിയിലും ചേരിതിരിവിന് ഇടയായിട്ടുണ്ട്.
സ്ഥിരസമിതി അധ്യക്ഷന്‍ അസീസ്പാറയില്‍ ഗൃഹസംരക്ഷണ സമിതിയുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം അര്‍പ്പിക്കാനെത്തിയത് വിവാദമായിരുന്നു.
ചേലേമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള മുന്നണി ആയതിനാലാണ് പ്രസിഡന്റിനും ഭരണസമിതിക്കും എതിരേ ഇത്തരമൊരു നിലപാട് മുസ്‌ലിംലീഗും എംഎല്‍എയും സ്വീകരിക്കുന്നതെന്നും ഇത് തുടര്‍ന്നാല്‍ ജനകീയമായി നേരിടുമെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ജില്ലയില്‍ മറ്റൊരു പഞ്ചായത്തിനുമുമ്പിലും സമരമില്ല.
Next Story

RELATED STORIES

Share it