malappuram local

ദേശീയപാതാ സ്ഥലമെടുപ്പ് അനിശ്ചിതകാല നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്‌

കോട്ടക്കല്‍: ദേശീയപാത സ്ഥലമെടുപ്പ് അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. ദേശീയപാത സ്വാഗത മാട് പാലച്ചിറ മാട് ബൈപ്പാസിന്റെ സ്ഥലമെടുപ്പില്‍ എരിക്കോട് പഞ്ചായത്തിലെ കൃഷിയിടങ്ങളും ജലസ്രോതസുകളും പാടെ നശിക്കുന്നതില്‍ പ്രതിഷേധിച്ചു എടരിക്കോട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിലാണ് സ്വാഗതമാട് സമരം നടത്തുന്നത്. നിലവിലെ ദേശീയ പാത വീതി കൂട്ടാന്‍ അവശ്യത്തിനു സ്ഥലമുണ്ടായിരിക്കെ ജനജീവിതത്തിനു ദുസ്സഹമാകുന്ന ഈ പ്രവര്‍ത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.
ബൈപ്പാസ് വരുന്നതിലൂടെ എടരിക്കോട് പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ക്കൊപ്പം പതിനൊന്ന് തണ്ണീര്‍തടങ്ങള്‍, അത്രയും തടയണകള്‍, 158 പേരുടെ വീടുകള്‍ എന്നിവയാണ് നശിപ്പിക്കപ്പെടുന്നത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ കാടത്താണെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയും വരെ സമരം തുടരുമെന്നും സമരക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിന്റെ ഇരയായ അഡ്വ: സബീനയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപന്തലില്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ അബ്ദു റഹിമാന്‍ രണ്ടത്താണി സംസാരിച്ചു.
Next Story

RELATED STORIES

Share it