Idukki local

ദേശീയപാതാ വികസനം: വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ വിലങ്ങുതടിയാവുന്നു

രാജാക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുമ്പോളും ബോഡിമെട്ട് മുതലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് നല്‍കിയ സ്‌റ്റോപ്‌മെമ്മോ നിലനില്‍ക്കുന്നു. വനംവകുപ്പിന്റെ നിലപാടിനെതിരേ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍. പി ഡി ഡബ്ല്യൂഡി, റവന്യൂ, സര്‍വേ ഡിപാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ആരംഭിച്ചു. പതിറ്റാണ്ടുകളുടെ കാത്തിരുപ്പിന് ശേഷമാണ് ഹൈറേഞ്ചിലേയ്ക്ക് ദേശീയപാത വികസനം എത്തിനോക്കുന്നത്. നിരവധി  നിവേദനങ്ങള്‍നല്‍കിയും സമരങ്ങള്‍ക്കുമൊടുവില്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് വലിയ ആവേശത്തോടെയാണ് മലയോര ജനത നോക്കി കണ്ടത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ആഴ്ച്ചകള്‍ പിന്നിടുംമുമ്പ് റോഡ് നിര്‍മ്മിക്കുന്നത് സി എച്ച് ആര്‍ മേഖലയില്‍കൂടിയാണെന്ന കാരണം പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കുകയായിരുന്നു. ഇതോടെ ബോഡിമെട്ടില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇരുപത്തിനാല് മാസമാണ് കരാര്‍ കാലാവധി. എന്നാല്‍ പതിനെട്ട് മാസംകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ദ്രുദഗതിയിലാണ് നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഈ സഹാചര്യത്തിലാണ് വനംവകുപ്പിന്റെ സ്‌റ്റോപ്‌മെമ്മോ നിലനില്‍ക്കുന്നതും.  എന്നാല്‍ നാട്ടില്‍ അനധികൃത മരംമുറിക്കലും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്ന സമയത്ത് ജില്ലയുടെ സമഗ്രമായ വികസനത്തിന് തടസ്സം നില്‍ക്കുന്ന സമീപനമാണ് വനംവകുപ്പിന്റേതെന്നും ജനകീയ സമതി രൂപീകരിച്ച് വലിയ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.. വനംവകുപ്പിന്റെ നടപടിയ്‌ക്കെതിരേ പ്രതിക്ഷേധം ശക്തമായതോടെ ഓരോ കുപ്പുകളുടേയും സ്ഥലത്തെ സംബന്ധിച്ച് വ്യക്ത വരുത്തുന്നതിനായി പി ഡബ്ല്യൂഡി, റവന്യൂ, സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വ്വേ നടപടികളും ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it