kozhikode local

ദേശീയപാതയോരത്തെ തണല്‍മരങ്ങള്‍ മുറിച്ച് നീക്കുന്നു



കൊടുവള്ളി: ദേശീയപാതയോരത്തെ തണല്‍മരങ്ങള്‍ മുറിച്ച് നിക്കുന്നു. കൊടുവള്ളി ടൗണിനടുത്ത് പാലക്കുറ്റി ആക്കിപ്പൊയില്‍ പള്ളിക്ക് സമീപവും പടനിലത്തുമുള്ള വലിയ തണല്‍മരങ്ങളാണ് മുറിച്ച് നീക്കുന്നത്. വനം വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നതെന്നാണ് പറയുന്നത്. പാലക്കുറ്റിയില്‍ ഓവ്ചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയ പാത വിഭാഗമാണ് മരം മുറിച്ച് മാറ്റാന്‍ അനുമതി തേടി വനം വകുപ്പിന് കത്ത് നല്‍കിയത്. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ നടത്തിയ പരിശോധനയില്‍ മരം മുറിക്കേണ്ടതാണേന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരം മുറിക്കാന്‍ അനുമതി വാങ്ങിയതെന്നാണ് പറയുന്നത്. ഇവിടെ മറ്റൊരു മരം കൂടി മുറിക്കാന്‍ അനുമതി തേടി കത്ത് നല്‍കിയിട്ടുണ്ട്.  ഭീഷണിയൊന്നുമില്ലാത്ത പാതയോരങ്ങളിലെ തണ ല്‍ മരങ്ങള്‍ സമീപങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ഭിഷണിയാവുന്നതായി കാണിച്ച് ബന്ധപ്പെട്ടവരെ സ്വാധീനിച്ച് മുറിച്ച് മാറ്റാന്‍ അനുമതി വാങ്ങിക്കുന്നത് പതിവായിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പച്ചവിരിച്ച് തണല്‍ നല്‍കുന്ന വലിയ മരങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ചെറിയ കാരണങ്ങള്‍ ഉന്നയിച്ച് അധികൃതരില്‍ നിന്ന് അനുമതി വാങ്ങി മുറിച്ച് മാറ്റിയ സംഭവങ്ങള്‍ കൊടുവള്ളിയില്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇത്തരം അനുമതിയുടെ മറപിടിച്ച് നിരവധി തണല്‍ മരങ്ങള്‍ മുറിച്ചു നീക്കല്‍ ഭീഷണിയുടെ നിഴലിലാണ്.
Next Story

RELATED STORIES

Share it