ദേശീയതലത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിന്‌

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശവും സാമൂഹികനീതിയും അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ദേശീയതലത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത പ്രതിഷേധത്തിനൊരുങ്ങുന്നു.
എസ്എഫ്‌ഐ, എഐഎസ്എഫ്, എഐഎസ്എ, എഐഡിഎസ്ഒ, എഐഎസ്ബി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു പ്രക്ഷോഭം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിച്ചും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയും നിലവാരം തകര്‍ക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു.
വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണ തത്വങ്ങള്‍ വ്യാപകമായി അട്ടിമറിക്കുകയാണെന്ന് എഐഎസ്എ ദേശീയ പ്രസിഡന്റ് സുചേത ഡേ പറഞ്ഞു.  ഇടതു വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. എഐഡിഎസ്ഒ നേതാവ് പ്രശാന്ത്, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിശ്വജിത്ത് തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it