Idukki local

ദേവിയാര്‍ തോട്ടില്‍ ശക്തമായസംരക്ഷണഭിത്തി വേണം

അടിമാലി: ദേവിയാര്‍ തോട് കരകവിഞ്ഞൊഴുകി നാശനഷ്ടങ്ങള്‍ സംഭവിച്ച കൃഷിയിടങ്ങളില്‍ വീണ്ടും വെള്ളം കയറാതിരിക്കാന്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. പുഴ സംരക്ഷണത്തിന്റെ ഭാഗമായി അടിമാലി പട്ടണത്തിനു സമീപം മുതല്‍ പുഴ വൃത്തിയാക്കിയിരുന്നു. മേഖലകളിലൊഴികെ മറ്റിടങ്ങളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ പട്ടണം മുതല്‍ വാളറവരെയുള്ള ഭാഗത്തെ തോടിന്റെ സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍ തയാറാക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. തോടിന്റെ ആഴംകൂട്ടിയും വിവിധയിനം പുല്ലുവര്‍ഗങ്ങള്‍ വച്ചുപിടിപ്പിച്ചും കയര്‍, കല്ലുകയ്യാലകള്‍, കരിങ്കല്‍ ഭിത്തികള്‍ എന്നിവ നിര്‍മിച്ച് ഇക്കാര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നു കര്‍ഷകര്‍ പറയുന്നു. മുന്‍പു പാടശേഖരമായിരുന്ന പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തിയതാണു മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it