thrissur local

ദേവസ്വം ബോര്‍ഡ് ജങ്ഷനിലെ പരസ്യബോര്‍ഡുകള്‍ക്ക് അനക്കമില്ല

തൃശൂര്‍: കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്റെ അഴിമതിക്കും കയ്യേറ്റ സംരക്ഷണത്തിനും പ്രതീകമായി വടക്കേച്ചിറ കൊച്ചിന്‍ ദേവസ്വം  ബോര്‍ഡ് ജംഗ്ഷനിലെ പരസ്യബോര്‍ഡുകള്‍. പരസ്യ ഏജന്‍സി ജംഗ്ഷന്‍ കയ്യേറി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കുമെന്ന് അഞ്ച് മാസം മുമ്പ് കൗണ്‍സിലില്‍ പരസ്യ പ്രഖ്യാപനം നടത്തിയതാണെന്നും ഒരു നടപടിയുമെടുക്കാതെ സംരക്ഷണം തുടരുന്നു.
യുഡിഎഫ് ഭരണത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാനുള്ള ആവശ്യം സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളികളഞ്ഞതാണ്. ദേവസ്വം ബോര്‍ഡിന് സ്വന്തം ബോര്‍ഡ് വെക്കാമെന്നും പരസ്യ ഏജന്‍സിക്ക് അനുവദിക്കാനാകില്ലെന്നുമായിരുന്നു തീരുമാനം. എന്നാല്‍ എല്‍ഡിഎഫ് ഭരണത്തില്‍ വന്ന താമസിയാതെ തന്നെ പരസ്യ ഏജന്‍സി ജംഗ്ഷന്‍ കയ്യേറി ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഭരണനേതൃത്വത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു പരസ്യ ഏജന്‍സി ബോര്‍ഡുകള്‍ സ്ഥാപിച്ച് പിരിവ് തുടങ്ങിയത്.കോര്‍പ്പറേഷന്റെ വകയായി വൈദ്യുതി കണക്ഷനും നല്‍കിയിട്ടുണ്ട്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം പി ശ്രീനിവാസന്‍ രണ്ടുതവണ മേയര്‍ക്കും സെക്രട്ടറിക്കും കത്ത് നല്‍കി.
അഞ്ചുമാസം മുമ്പ് മൂന്നാംതവണ മഹേഷ് വിഷയം അവതരിപ്പിച്ചപ്പോഴായിരുന്നു പരസ്യ ഏജന്‍സി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അനുവദിക്കാനാകില്ലെന്നും ഉടന്‍ നീക്കം ചെയ്യമെന്നും അന്നത്തെ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപനം നടത്തിയത്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.
കോര്‍പ്പറേഷന്‍ കെട്ടിടങ്ങളും പാര്‍ക്കുകളും ഫുട്പാത്തുകളും ജംഗ്ഷനുകളും ബസ്സ്റ്റാന്റുകളും പൊതുസ്ഥലങ്ങളുമെല്ലാം 10 വര്‍ഷത്തേക്ക് പരിപാലനം ഏറ്റെടുത്ത് പരസ്യം സ്ഥാപിക്കാനുള്ള കുത്തകാവകാശം ടെണ്ടര്‍ ചെയ്യാതെ പരസ്യ ഏജന്‍സിക്ക് നല്‍കിയത് യുഡിഎഫ് ഭരണത്തിനെതിരെ ഉയര്‍ന്ന വന്‍ അഴിമതി ആരോപണമായിരുന്നു. പരസ്യ ഏജന്‍സികളാകട്ടെ കരാര്‍ വ്യവസ്ഥ പാലിക്കാതെയും കരാര്‍ തുക നല്‍കാതാതെയും കരാര്‍ ലംഘനം നടത്തിയതിനെതിരെ കൗണ്‍സില്‍ അജണ്ട വെച്ച് തന്നെ ചര്‍ച്ച നടത്തി. കരാറുകള്‍ റദ്ദാക്കാനും നഷ്ടം തിരിച്ചുപിടിക്കാനും മാസങ്ങള്‍ക്ക് മുമ്പ് തീരുമാനമെടുത്തെങ്കിലും ഒരു നടപടി ഉണ്ടായില്ല.
Next Story

RELATED STORIES

Share it