ദുരൂഹതയായി നീരവ് മോദിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി റദ്ദാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്രചെയ്തതിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വിദേശമന്ത്രാലയവുമായി ചര്‍ച്ച ചെയ്‌തേക്കും.  അടുത്ത ആഴ്ച നടക്കുന്ന വിദേശ മന്ത്രാലയ പ്രതിനിധികളുമായുള്ള അന്വേഷണ സംഘങ്ങളുടെ കൂടിക്കാഴ്ചയില്‍ സജീവമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. എന്നാല്‍ മന്ത്രാലയം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. =കഴിഞ്ഞ ഫെബ്രുവരിയിലാണ് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്രമന്ത്രാലയം അവകാശപ്പെട്ടത്. എന്നാല്‍ ഒരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മാര്‍ച്ച് 31 വരെ നീരവ് മോദി യാത്ര ചെയ്തതായി ഇന്റര്‍പോള്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലും ഇതേരേഖയുപയോഗിച്ചാണ് സന്ദര്‍ശനം നടത്തിയത്. നീരവ്‌മോദിക്കെതിരെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും സുഭാഷ് പരബിനെതിരെയും തിരച്ചില്‍ നോട്ടീസ് (റെഡ് നോട്ടീസ്) പുറപ്പെടുവിക്കാന്‍ സിബിഐ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇതേ ആവ്യമുന്നയിച്ച് ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it