kannur local

ദുരിതാശ്വാസ ക്യാംപില്‍ മന്ത്രിയെ തടയാന്‍ ബിജെപി ശ്രമം

ഇരിട്ടി: കിളിയന്തറ ദുരിതാശ്വാസ ക്യാംപിനു മുന്നില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ  തടയാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശ്രമം.  മാക്കൂട്ടം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് നഷ്ടപെട്ട് ദുരിതാശ്വാസ ക്യാംപുകനില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു പുറത്തിറങ്ങി കച്ചേരിക്കടവില്‍ പോകാനൊരുങ്ങവെ കൂട്ടുപുഴയില്‍ വീട് പൂര്‍ണമായും തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി-ആര്‍എസ്എസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിക്കു മുമ്പില്‍ പ്രതിഷേധവുമായെത്തിയത്.സ്ഥലം സന്ദര്‍ശിക്കുന്നതില്‍ മന്ത്രി പക്ഷപാതം കാണിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഒടുവില്‍ മന്ത്രി സമീപത്തുണ്ടായിരുന്ന കലക്്ടറോട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട് തിരിച്ചുപോവുകയായിരുന്നു. മ്ര്രന്തി പോയ ശേഷവും ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഘര്‍ഷത്തിന്റെ വക്കിലെത്തുമെന്നായതോടെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിച്ചു.
Next Story

RELATED STORIES

Share it