ദുരിതാശ്വാസം: വ്യവസായ വകുപ്പ് 11.6 കോടി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കു വ്യവസായ വകുപ്പ് 11.94 കോടി രൂപ നല്‍കി. വകുപ്പിന് കീഴിലുള്ള  പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാരുമാണു തുക സമാഹരിച്ചത്. മന്ത്രി എ സി മൊയ്തീന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. വ്യവസായ മന്ത്രിയുടെ ഓഫിസ് സ്റ്റാഫുകളില്‍ നിന്നു പിരിച്ചെടുത്ത 1.10 ലക്ഷം രൂപയും ചടങ്ങില്‍ കൈമാറി. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ്  സെക്രട്ടറി പോള്‍ ആന്റണി, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികളും സംബന്ധിച്ചു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു ദുരിതം അനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദുരിതബാധിതര്‍ക്കും സഹായം ലഭ്യമാക്കുന്നതിനു സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് ഒരു വിഹിതം സംഭാവനയായി നല്‍കാന്‍ സംഘങ്ങളോടു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു. സഹകരണ സ്ഥാപനങ്ങള്‍ അവരുടെ പൊതു നന്മ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കു തുക അടച്ചശേഷം അതാതു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മാര്‍ക്ക് റിപോര്‍ട്ട് ചെയ്യണം. ജോയിന്റ് രജിസ്ട്രാര്‍മാര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫിസില്‍ ജനുവരി 31നകം ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കണം.
Next Story

RELATED STORIES

Share it