ദുരിതാശ്വാസം: ജുഡീഷ്യല്‍ സെന്‍സ് അനിവാര്യം: കമാല്‍ പാഷ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി ദുരിതാശ്വാസ വിതരണത്തില്‍ ജുഡീഷ്യല്‍ സെന്‍സ് അനിവാര്യമാണെന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ വിതരണം ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്താല്‍ രാഷ്ട്രീയ അതിപ്രസരമുണ്ടാവും. ആറു മാസത്തെ കാലാവധിയില്‍ താല്‍ക്കാലിക ട്രൈബ്യൂണല്‍ സ്ഥാപിക്കണം. ഇല്ലെങ്കില്‍ നഷ്ടപരിഹാരം എവിടെപ്പോയി എന്നു വിലപിക്കാനേ കഴിയൂ. വാട്ടര്‍ ബോംബിന് കീഴില്‍ കഴിയുന്നവരുടെ മാനസിക വ്യഥയ്ക്ക് പരിഹാരമുണ്ടാവണം. എറണാകുളത്ത് താന്‍ ഭയത്തോടെയാണ് കഴിയുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പരിഗണന കേരളത്തിന് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it