ദുരഭിമാനക്കൊല: 6 പ്രതികള്‍ക്ക് വധശിക്ഷ

തിരുപ്പൂര്‍: തമിഴ്‌നാട്ടില്‍ ദുരഭിമാനത്തിന്റെ പേരില്‍ 22കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഉദുമല്‍പേട്ട് ജില്ലയില്‍ കഴിഞ്ഞവര്‍ഷമാണ് ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കൊലപ്പെടുത്തിയത്. ദലിത് യുവാവ് സവര്‍ണ സമുദായത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതാണ് കൊലയ്ക്കു കാരണം. ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീയുടെ പിതാവും പെടുന്നു. തിരുപ്പൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അലമേലു നടരാജനാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിക്ക് ജീവപര്യന്തവും വേറൊരാള്‍ക്ക് അഞ്ചു വര്‍ഷവും തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. സ്ത്രീയുടെ അമ്മയടക്കം മൂന്നു പ്രതികളെ കോടതി വെറുതെവിട്ടു. ശങ്കര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടിരുന്നത്. ഇദ്ദേഹത്തെയും ഭാര്യ കൗസല്യയെയും മൂന്നുപേര്‍ ചേര്‍ന്ന് വെട്ടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നിരുന്നു. കൗസല്യ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ശങ്കറുമായുള്ള ബന്ധത്തെ തന്റെ പിതാവ് എതിര്‍ത്തിരുന്നുവെന്ന് കൗസല്യ മൊഴി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it