Flash News

ദുബയ് വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ലഗേജിന് പുതിയ നിയന്ത്രണം

ദുബയ് വിമാനത്താവളത്തില്‍  ഇന്ന് മുതല്‍ ലഗേജിന് പുതിയ നിയന്ത്രണം
X


ദുബയ്്: വിമാന യാത്രക്കാര്‍ കൂടെ കൊണ്ട് പോകുന്ന 'ചെക്ക് ഇന്‍ ലഗേജിന'് ദുബയ് വിമാനത്താവളത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ക്ക് 45 ദിര്‍ഹം നിരക്ക്് നല്‍കേണ്ടി വരും. ലഗേജ് വലിപ്പം കൂടിയാലും ഭാരം കൂടിയാലും കുറഞ്ഞാലും 'ഔട്ട്്്്ഓഫ് ഗേജ് ' വിഭാഗത്തില്‍ പെടും. ലഗേജുകള്‍ ഏറ്റവും ചുരുങ്ങിയത്് 30 സെ.മി.X 30 സെ.മി.X 7.5 സെ.മി വലിപ്പെമെങ്കിലും ഉണ്ടായിരിക്കണം. പെട്ടിയുടെ മൊത്തം വ്യാപ്തി 158 സെ.മി.യില്‍ കൂടാന്‍ പാടില്ല. ലഗേജിന്റെ ഒരു ഭാഗം പോലും 75 സെ.മി. കൂടുതല്‍ വലിപ്പം ഉണ്ടാകാന്‍ പാടില്ല. വലിപ്പം ശരിയാണങ്കിലും തൂക്കം 2 കിലോയില്‍ കുറഞ്ഞാലും 45 ദിര്‍ഹം നല്‍കേണ്ടി വരും. എളുപ്പം പൊട്ടാന്‍ സാധ്യതയുള്ള പെട്ടിയില്‍ 'ഫ്രെജയില്‍' വിഭാഗത്തില്‍ പെടുത്തണമെങ്കിലും ഈ തുക നല്‍കണം. പെട്ടിയുടെ ഒരു ഭാഗം പോലം പരന്നതല്ലെങ്കിലോ മറ്റുള്ള ലഗേജിന് കേട്്പാട് വരുത്തുന്നതും ലഗേജ് കടത്തുന്നതിന് വേഗത കുറക്കുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്ന ചെയ്യുന്ന ലഗേജുകളെല്ലാം തന്നെ ഔട്ട്്്ഒാഫ് ഗേജ്്വിഭാത്തില്‍ പെടും. എല്ലാ ഫ്്ഌറ്റ് ടെലിവിഷനുകള്‍ക്കും അധിക ലഗേജ് നിരക്ക്് നല്‍കണം. പരമാവധി 43 വരെയുള്ള ടെലിവിഷനാണ് കൊണ്ട്്് പോകാന്‍ അനുവദിക്കുക.

Next Story

RELATED STORIES

Share it