World

ദുബയ് മറീനയില്‍ 14 നില കെട്ടിടത്തില്‍ തീപ്പിടിത്തം

ദുബയ്: ദുബയ് മറീനയില്‍ 14 നില കെട്ടിടത്തില്‍ തീപ്പിടിത്തം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മണല്‍ക്കാറ്റ് വീശുന്നതു തുടരുന്നതിനിടെയാണു തീപ്പിടിത്തമുണ്ടായത്. മറീനാ മാളിന് അടുത്തുള്ള സെന്‍ ടവറിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി. സിവില്‍ ഡിഫന്‍സ്, ദുബയ് പോലിസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സിവില്‍ ഡിഫന്‍സ്, ദുബയ് പോലിസ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. താമസക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക വിവരം. ബഹുനില കെട്ടിടത്തില്‍ മുഴുവനും തീ പടര്‍ന്നുപിടിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ കെട്ടിടങ്ങളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.വേനല്‍ കടുത്തതോടെ ദുബയ് നഗരത്തിന്റെ പല ഭാഗങ്ങളിലും തീ പിടിക്കുന്നതു വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു മാളിലെ പാര്‍ക്കിങ് മേഖലയില്‍ തീ പടര്‍ന്ന് 11 വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു.
Next Story

RELATED STORIES

Share it