Flash News

ദുബയിലെ ആരോഗ്യ മേഖലയിലെ ഫീസുകള്‍ നിയന്ത്രിക്കും.

ദുബയിലെ ആരോഗ്യ മേഖലയിലെ ഫീസുകള്‍ നിയന്ത്രിക്കും.
X


ദുബയ്: പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും ആരോഗ്യ മേഖലയെ കൂടുതല്‍ നിയന്ത്രിക്കാനുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ദുബയ്്ഹെല്‍ത്ത് അഥോറിററ്റിക്ക് (ഡി.എച്ച്.എ)വേണ്ടി പുതിയ നിയമം പ്രാബല്യത്തിലാക്കി. പുതിയ നിയമ പ്രകാരം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി ദുബയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വൈദ്യ സേവനത്തിന്  ഈടാക്കുന്ന ഫീസുകള്‍ നിയന്ത്രിക്കും.
ലോക നിരവാരത്തിലുള്ള എല്ലാ ചികില്‍സയും ദുബയില്‍ തന്നെ ലഭ്യമാക്കുന്നതിന് ദുബയ് ഹെല്‍ത്ത് അഥോറിറ്റി നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി. ജനങ്ങളുടെ ആയുരാരോഗ്യവും ക്ഷേമവുമാണ് രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാന ഘടകമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മെഡിക്കല്‍ ടൂറിസ രംഗത്ത് ദുബയ് പ്രധാന കേന്ദ്രമാകും. മികച്ച ആരോഗ്യ സ്ഥാപനങ്ങളേയും ആധുനിക പരിജ്ഞാനം ലഭിച്ച ആരോഗ്യ വിദഗ്ദ്ധരേയും ആകര്‍ഷിക്കാന്‍ ആരോഗ്യ രംഗം കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസവും മെഡിക്കല്‍ ടൂറിസവും സജീവമാക്കുന്നതോടെ രോഗനിവാരണ രംഗവും ശക്തിപ്പെടുത്താന്‍ ഡി.എച്ച്.എ.ക്ക് സാധിക്കും. രാജ്യത്തിനകത്തും പുറത്തേക്കും റഫര്‍ ചെയ്യുന്ന രോഗികളുടെ നിയന്ത്രണം പൂര്‍ണ്ണമായും ഡി.എച്ച്.എ.യുടെ ഉത്തരവാദിത്വത്തിലായിരിക്കും.
Next Story

RELATED STORIES

Share it