Idukki local

ദിശാ സൂചകങ്ങള്‍ കാടുപിടിച്ച നിലയില്‍



പീരുമേട്: ദേശീയ പാതയിലെ  ദിശാ സൂചകബോര്‍ഡുകള്‍ കാടുപിടിച്ച നിലയില്‍.അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അതികൃതര്‍ മൗനം പാലിക്കുന്നതായി ആരോപണം ശക്തമാവുന്നു.  ദേശിയ പാത 183ല്‍ വണ്ടിപ്പെരിയാറിനും പെരുവന്താനത്തിനുമിടയിലെ റോഡിനു ഇരുവശങ്ങളിലുമായി കാടുകള്‍ വളര്‍ന്ന് പന്തലിച്ച് ഡ്രൈവര്‍മാരുടെ കാഴ്ച്ച മറയ്ക്കുകയാണ്.റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോര്‍ഡ3ുകള്‍  കാടുപിടിച്ചും അക്ഷരങ്ങള്‍ മാഞ്ഞ ും ചെളിപിടിച്ചും ഉപയോഗ ശൂന്യമായി . അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ റൂട്ട്മാപ്പ് കൂടി കരുതേണ്ടത് ആവശ്യമായിരിക്കുകയാണ്. വാഗമണ്‍, പരുന്തുംപാറ, തേക്കടി ലക്ഷ്യമാക്കി എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചരക്കു വാഹനങ്ങളും നിരവധിയാണ്.ആവശ്യമായ സൂചക ബോര്‍ഡുകളില്ലാതെ വിഴിയാത്രികര്‍ വട്ടം ചുറ്റുന്നതു സ്ഥിരം കാഴ്ചയാണ്. റൂട്ട് മാപ്പ് ആശ്രയിച്ചാണ് വിനോദ സഞ്ചാരികളില്‍ മിക്കവരും ഹൈറേഞ്ചില്‍ യാത്ര ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു കുറെ ബോര്‍ഡുകള്‍ വഴിയോരങ്ങളിലും കവലകളിലും സ്ഥാപിച്ചിരുന്നെങ്കിലും അക്ഷരങ്ങളും അക്കങ്ങളുമെല്ലാം മാഞ്ഞു. ദൂരം സൂചിപ്പിക്കുന്ന ബോര്‍ഡുകളിലെ അക്കങ്ങള്‍ മാഞ്ഞതിനാല്‍ യാത്രികരെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു.     കുത്തിറക്കങ്ങളും അപകട വളവുകളുമുള്ള ഹൈറേഞ്ചിന്റെ റോഡുകളില്‍ ദിശാബോര്‍ഡുകള്‍ ഇല്ലാതെയുള്ള ഡ്രൈവിങ് പ്രയാസകരമാണ്.ഏത് വേനലിലും വൈകുന്നേരങ്ങളിലും അതിരാവിലെയും റോഡ് കാണാനാവത്തവിധം കുട്ടിക്കാനം പ്രദേശത്ത് മഞ്ഞിറങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകമാകുന്ന ദിശാബോര്‍ഡുകളില്‍ മിക്കതും ഇന്ന് ഉപയോഗ ശൂന്യമാണ്.ദിശാബോര്‍ഡുകള്‍ മറയ്ക്കുന്ന വിധത്തിലാണ് പ്രധാന ജങ്ഷനുകളിലും പാതയോരത്തും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ദിശ മനസ്സിലാകാതെ വാഹനയാത്രക്കാര്‍ക്ക് റോഡില്‍ കിലോമീറ്ററുകളാണ് അനാവശ്യമായി സഞ്ചരിക്കേണ്ടിവരുന്നത്. വണ്ടിപ്പെരിയാറ്റിലും കുട്ടിക്കാനത്തും പീരുമേട്ടിലും ജങ്ഷനുകളിലെ ദിശാബോര്‍ഡുകള്‍ പലതും രാഷ്ട്രീയപാര്‍ട്ടികളുടേതടക്കം പരസ്യങ്ങള്‍കൊണ്ട് മറച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it