ദാസ്യവേല; വനം വകുപ്പ് വിജിലന്‍സ് അന്വേഷിക്കുന്നു

കുമളി: കീഴ്ജീവനക്കാരിയെ ദാസ്യവേല ചെയ്യിച്ചെന്ന പരാതിയില്‍ വനം വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിക്കുന്നുവെന്നാണ് പരാതി. ഡിവിഷന്‍ ഓഫിസില്‍ ജോലിക്കു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ അടുക്കളപ്പണി ഉള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിക്കുന്നതെന്നു കാണിച്ച് കുമളി സ്വദേശി സജിമോന്‍ സലീമാണ് വനം മന്ത്രി കെ രാജു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
ദലിത് സ്ത്രീയായ പഞ്ചവര്‍ണത്തെ പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനു കീഴില്‍ ഡിവിഷന്‍ ഓഫിസായ രാജീവ് ഗാന്ധി സെന്ററിലെ ദിവസവേതനക്കാരിയായാണ് നിയമിച്ചിരുന്നത്. പിന്നീട് ഇവരെ ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടുജോലിക്ക് നിയോഗിച്ചുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പാലക്കാട് റീജിയന്‍ സിസിഎഫ് ബി എന്‍ അന്‍ജന്‍ കുമാര്‍ ഇന്നലെ തേക്കടിയിലെത്തി ഡെപ്യൂട്ടി ഡയറക്ടര്‍, പരാതിക്കാരന്‍, പഞ്ചവര്‍ണം, ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേരില്‍ നിന്നും മൊഴിയെടുത്തു.
തെളിവുകള്‍ ഹാജരാക്കാന്‍ മൊഴി നല്‍കിയവര്‍ക്ക് ഒരു ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it