ദാസ്യപ്പണി; പി വി രാജുവിന് എതിരേ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ക്യാംപ് ഫോളോവര്‍മാരായ പോലിസുകാരെ വീടുപണിക്ക് നിയോഗിച്ച ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരേ നടപടിയുണ്ടാവും. തിരുവനന്തപുരം എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരേയാണ് നടപടിക്ക് ഡിജിപി ആഭ്യന്തര വകുപ്പിനു ശുപാര്‍ശ ചെയ്തത്. പരാതിക്കാരുടെ ആരോപണം ശരിയാണെന്നും രാജുവിനെതിരേ ശിക്ഷണനടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. പേരൂര്‍ക്കടയില്‍ നിര്‍മാണത്തിലിരിക്കുന്ന രാജുവിന്റെ വീടിന് ടൈല്‍ പാകാന്‍ എആര്‍ ക്യാംപിലെ രണ്ടു പോലിസുകാരെ നിയോഗിക്കുകയായിരുന്നു. പോലിസിലെ ദാസ്യപ്പണി വിവാദം വാര്‍ത്തയായതോടെ രണ്ടു ദിവസത്തിനു ശേഷം ഇവരെ രാജു തിരിച്ചയച്ചു. എന്നാല്‍, പോലിസുകാര്‍ ഡിജിപിക്ക് പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതോടെ നടപടിയെടുക്കണമെന്നു ഡിജിപി ആഭ്യന്തര വകുപ്പിനു ശുപാര്‍ശ ചെയ്തു. എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടത്. തുടര്‍ന്ന്, ഐജി ജയരാജിന് അന്വേഷണച്ചുമതല ഏല്‍പ്പിച്ചു.
Next Story

RELATED STORIES

Share it