ദാസ്യപ്പണി; എസ്എപി ഡെ. കമാന്‍ഡന്റ് പി വി രാജുവിനെ സ്ഥലംമാറ്റി

തിരുവനന്തപുരം: പോലിസിലെ ദിവസവേതനക്കാരായ ക്യാം പ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് നിയോഗിച്ചെന്ന് ആരോപണവിധേയനായ പേരൂര്‍ക്കട എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെ സ്ഥലം മാറ്റി. തൃശൂരിലേക്കാണു സ്ഥലംമാറ്റം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണു സൂചന.
പി വി രാജുവിന്റെ വീട്ടില്‍ ടൈല്‍സ് പതിപ്പിക്കാന്‍ പോലി സുകാരെ നിയോഗിച്ചതായാണ് ആരോപണമുയര്‍ന്നത്. ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അടുത്തദിവസം മുതല്‍ പണിക്കു വരേണ്ടെന്ന് പോലിസുകാരോട് നിര്‍ദേശിച്ചു. സംഭവത്തില്‍ ക്യാംപ് ഫോളോവേഴ്‌സ് ദൃശ്യങ്ങള്‍ സഹിതം ഡിജിപിക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ പി വി രാജു നിഷേധിച്ചു. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ തന്നെ മര്‍ദിച്ചെന്ന് പോലി സ് ഡ്രൈവറായ ഗവാസ്‌കര്‍ പരാതിപ്പെട്ടതോടെയാണ് വിഷയം വാര്‍ത്തകളില്‍ നിറയുന്നത്. സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു.
ക്യാംപ് ഫോളോവേഴ്‌സിനെ അടിമപ്പണിയെടുപ്പിക്കു ന്നുവെന്ന പരാതി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞിരുന്നു. പോലിസി ന്റെ ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്.
Next Story

RELATED STORIES

Share it