ദസറ ആഘോഷം: വിവാദ ഉത്തരവ് പിന്‍വലിച്ചു

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കന്നഡ ക്ലാസുകളില്‍ ദസറ ആഘോഷിക്കാന്‍ ഡിഡിഇ ഉത്തരവിട്ടത് വിവാദമായി. മതപരമായ ചടങ്ങുകള്‍ പൊതുവിദ്യാലയങ്ങളില്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കുന്നതിനിടെയാണ് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഭൂരിഭാഗത്തിലും കന്നഡ, മലയാളം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍, കന്നഡ കുട്ടികള്‍ക്ക് മാത്രം കര്‍ണാടകയില്‍ ആഘോഷിക്കുന്ന ദസറക്ക് അനുമതി നല്‍കിയതിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഇന്നലെ ഉച്ചയോടെ ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഉത്തരവില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നാണ് ഡിഡിഇ പറയുന്നത്. അതേസമയം വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it