Idukki local

ദലിത് സംഘടനകള്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

നെടുങ്കണ്ടം: ദലിത് സംഘടന നേതാവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേലിനെ പോലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നെടുങ്കണ്ടം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ഈ മാസം ദലിത് സംഘടനകള്‍ നടത്തിയ സംസ്ഥാന ഹര്‍ത്താലിനോടനുബന്ധിച്ച് നെടുങ്കണ്ടത്ത് ഹര്‍ത്താല്‍ അനുകൂലികളെ പോലിസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സംയുക്ത ദലിത് സംഘടനകള്‍ നെടുങ്കണ്ടത്ത് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ആക്രമണം നടത്തിയ പോലിസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപെട്ടാണ് ദലിത് സംഘടനകള്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. അക്രമത്തിന്റെ ചിത്രം അടങ്ങിയ പ്ലക്കാര്‍ഡുകളുമായി ടൗണിലൂടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലിസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റി അംഗം റെജി കൂവക്കാട്ട് അധ്യക്ഷത വഹിച്ചു.
അജേഷ് മണികണ്ഠന്‍, അജീഷ് മുതുകുന്നേല്‍, കെ കെ സുശീലന്‍, കെ കെ രാജന്‍, ജെ ഷാജന്‍, ഇ കെ ത്യാഗരാജന്‍, ബാലകൃഷ്ണന്‍ പ്ലാച്ചിക്കല്‍, നിഖില്‍ പരിവര്‍ത്തനമേട്, സുമേഷ് ബാബു, ബിജു കല്ലാര്‍, കുബാഷ് എട്ടുമടവില്‍, ജിജോ മുല്ലയില്‍, റെജി പുഷ്പകണ്ടം, ജിജി ആന്റണി പ്രസംഗിച്ചു. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ദലിത് ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണില്‍ കിഴക്കേ കവലയില്‍ വാഹനങ്ങള്‍ തടയുന്നതിനിടെ സമരസമിതി കണ്‍വീനറും നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അജീഷ് മുതുകുന്നേലിനെ ഒരു പോലിസ് ഉദ്യോഗസ്ഥ ന്‍ അകാരണമായി ആക്രമിക്കുകയായിരുന്നു.
ഹര്‍ത്താല്‍ ദിവസം നിരത്തി ല്‍ ഇറങ്ങിയ വാഹനങ്ങള്‍ അഞ്ച് മിനിറ്റ് സമയത്തോളം മാത്രമാണ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. വാഹനങ്ങളുമായി എത്തിയവര്‍ ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിടാനും തയ്യാറായി. എന്നാല്‍ ഇതിനിടെ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമണം നടത്തുകയുമായിരുന്നെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it