malappuram local

ദലിത് യുവാവിന്റെ ദുരൂഹമരണത്തില്‍ പുനരന്വേഷണം വേണം: ദലിത് ഐക്യസമിതി

കൊണ്ടോട്ടി: പറവൂര്‍ ദലിത് കോളനിക്ക് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ക്കെതിരേ പ്രതികരിച്ച പറവൂര്‍ കോതേരി സത്യന്‍ ദുരുഹ സാഹചര്യത്തില്‍ മരണപ്പെട്ടതിലെ അന്വേഷണം വൈകിപ്പിക്കുന്ന പോലിസ് നടപടിക്കെതിരേ ജില്ലാ ദലിത് ഐക്യസമിതി പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. അന്വേഷണം വൈകിപ്പിക്കുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. മൃതദേഹത്തില്‍ കാല്‍പാദം അറ്റുപോയ നിലയിലും മുഖം പൊള്ളി വികൃതമാക്കപ്പെട്ട നിലയിലുമായിരുന്നു. ഇത്തരത്തിലുള്ള ബാഹ്യ പരിക്കുകളെ കുറിച്ച് പോലിസ് മൗനം പാലിക്കുകയാണ്. പുനരന്വേഷണം നടത്തി മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാതെ ഇനിയും വൈകിപ്പിച്ചാല്‍ ദലിത് പ്രക്ഷോഭം ശക്തമാക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ദലിത് ഐക്യ സമിതി സംസ്ഥാന കമ്മറ്റിയംഗം പ്രഭു രാജ് പൊന്‍കുന്നം പറഞ്ഞു. സത്യന്റെ കുടുംബത്തിന് ഇരുപ്പത്തഞ്ച് ലക്ഷം ധനസഹായം നല്‍കാനും സഹോദരിമാര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദലിത് ഐക്യസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കണ്‍വീനര്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ചെയര്‍മാന്‍ ഷാജി ബംഗ്ലാന്‍, ഖജാഞ്ചി കൃഷ്ണന്‍ കുനിയില്‍, അഡ്വ. പ്രവീണ്‍ കുമാര്‍, വിവിധ ദലിത് സംഘടനകളെ പ്രതിനിധികരിച്ച് വേലായുധന്‍ വെന്നിയൂര്‍ (കെഡിഎഫ്), രാമന്‍ ഐക്കരപ്പടി (എജെപി), സുരേന്ദ്രന്‍ ഐതിയുര്‍, നീലകണ്ഠന്‍ പറവൂര്‍, ശിവദാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it