ദലിത് പ്രശ്‌നത്തിന്റെ അടിത്തറ സമൂഹത്തിന്റെ മനോഭാവം: സി പി ജോണ്‍

കൊല്ലം: കേരളത്തില്‍ ദലിതര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ അടിത്തറയ്ക്ക് കാരണം സമൂഹത്തിന്റെ മനോഭാവമാണെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഡിഎച്ച്ആര്‍എം എട്ടാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനവും ഭരണഘടനയുമൊന്നും ദലിതുകളുടെ ഉന്നമനത്തിന് ഗുണകരമാവുന്നില്ല. ദലിത് വിഭാഗം മുന്നോട്ട് പോവരുതെന്ന തീരുമാനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക നീതി കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഡിഎച്ച്ആര്‍എം മുന്നിട്ടിറങ്ങണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു. സംഘടിത ശക്തികളുടെ ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള ഇടം കണ്ടെത്തണമെന്നും യുവാക്കള്‍ക്ക് ദിശാബോധം നല്‍കുന്ന ഡിഎച്ച്ആര്‍എമ്മിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര പുസ്തകങ്ങളില്‍ നിന്നു മാറ്റപ്പെട്ട അംബേദ്കര്‍ക്ക് പുനര്‍ ജീവന്‍ ലഭിച്ചത് ഡിഎച്ച്ആര്‍എമ്മിലൂടെയാണെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം ഫഹദ് പറഞ്ഞു.
ചടങ്ങിലെത്തിയവര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ലഹരി വിരുദ്ധപ്രചാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേറ്റീവ് ബുദ്ധിസ്റ്റ് കലണ്ടര്‍ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഡിഎച്ച് ആര്‍എം സംസ്ഥാന ചെയര്‍ പേഴ്‌സണ്‍ സലീന പ്രക്കാനം അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോര്‍ഡ് അംഗം സി പി ജോണ്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി ശാക്കിര്‍, മാധ്യമം ചീഫ് റിപോര്‍ട്ടര്‍ എം ജെ ബാബു, സി ബേസ് സ്ഥാപകന്‍ അനില്‍ നാഗന്‍, കനറാ ബാങ്ക് എസ്‌സി-എസ്ടി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സുബ്രഹ്മണ്യം, സംവിധായകന്‍ സൂര്യദേവ്, ഡിഎസ്എസ് ചെയര്‍മാന്‍ ഗോപി, ഡിസിയുഎഫ് ചീഫ് സെക്രട്ടറി പി കെ പ്രവീണ്‍ സംസാരിച്ചു
Next Story

RELATED STORIES

Share it