Flash News

ദലിത് ഐക്യവേദി ഹര്‍ത്താല്‍: ഗീതാനന്ദന്‍ കസ്റ്റഡിയില്‍

ദലിത് ഐക്യവേദി ഹര്‍ത്താല്‍: ഗീതാനന്ദന്‍ കസ്റ്റഡിയില്‍
X
കൊച്ചി: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.



കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞുവെന്നാരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു. കസ്റ്റഡി ജനാധിപത്യ വിരുദ്ധമെന്ന് ഗീതാനന്ദന്‍ പറഞ്ഞു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍,പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിഎസ്പി, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, നാഷനല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ദ്രാവിഡ വര്‍ഗ ഐക്യമുന്നണി, ഭൂ അധികാര സംരക്ഷണ സമിതി, കെപിഎംഎസ്, മനുഷ്യാവകാശ പ്രവര്‍ത്തക സമിതി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി ഗോത്രമഹാസഭ, പോരാട്ടം, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സിഎസ്ഡിഎസ്, കേരള ദലിത് മഹാസഭ, ദലിത് ആദിവാസി മുന്നേറ്റ സമിതി, ഡിസിയുഎഫ്, ആര്‍എംപി, എന്‍ഡിഎല്‍എഫ്, എകെസിഎച്ച്എംഎസ്, എന്‍എഡിഒ, കെഡിഎഫ്, കെഎഡിഎഫ്, ആദിജനമഹാസഭ, ഐഡിഎഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, വേലന്‍ മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമര സമിതി, സിറ്റിസണ്‍സ് ഫോറം, സിപിഐ(എംഎല്‍), റെഡ്സ്റ്റാര്‍, എസ്‌സി/എസ്ടി കോഓഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്‌സി/എസ്ടി കോഓഡിനേഷ0ന്‍ കമ്മിറ്റി കാസര്‍കോട്, മലവേട്ടുവ സമുദായ സംഘം കാസര്‍കോട്, ഡിഎസ്എസ്, കേരള ചേരമര്‍ സംഘം, എന്‍സിഎച്ച്ആര്‍ഒ, പൊമ്പിളൈ ഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it