Gulf

ദമ്മാം ബാഡ്മിന്റണ്‍ ഓപണ്‍2 നവംബര്‍ മൂന്നിന് ആരംഭിക്കും

ദമ്മാം ബാഡ്മിന്റണ്‍ ഓപണ്‍2 നവംബര്‍ മൂന്നിന് ആരംഭിക്കും
X
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ ഇവന്‍ലോഡ് ബാഡ്മിന്റണ്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ദമ്മാം ബാഡ്മിന്റണ്‍ ഓപണ്‍2 നവംബര്‍ മൂന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദമ്മാം ഖാലിദിയ കോര്‍ട്ടില്‍  നടക്കുന്ന മെഗാ ടൂര്‍ണമെന്റ് സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് അരങ്ങേറുക. നവംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ സീനിയര്‍ വിഭാഗത്തിലും 17, 18 തിയ്യതികളില്‍ ജൂനിയര്‍ വിഭാഗത്തിലുമായിരിക്കും മല്‍സരം. സൗദി അറേബ്യയെ കൂടാതെ ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, മലേസ്യ, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കളിക്കാര്‍ ഉള്‍പ്പെടെ മേളയില്‍ 600ലധികം താരങ്ങള്‍ മാറ്റുരയ്ക്കും. ജൂനിയര്‍ വിഭാഗത്തില്‍ ജിദ്ദ, റിയാദ്, ജിസാന്‍, ജുബൈല്‍, അബഹ, അസിര്‍, അല്‍ഹസ തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള ആണ്‍കുട്ടികള്‍ പങ്കെടുക്കും. ടൂര്‍ണമെന്റ് ലോഞ്ചിങ് ഉദ്ഘാടനത്തിന് പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ചടങ്ങിനെ വര്‍ണാഭമാക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ടോണി മാത്യു, ഭാരവാഹികളായ മന്‍സൂര്‍ അലി, ഗണേഷ് പ്രസാദ്, നൗഫല്‍ നാസര്‍, റെനിന്‍ വില്‍സണ്‍, മുഹമ്മദ് അസ്‌ലം, ബിനു തോമസ്, കെ എം സാബിഖ് സംബന്ധിച്ചു.

[caption id="attachment_287903" align="alignnone" width="560"] ടൂര്‍ണമെന്റിനെക്കുറിച്ച് ഭാരവാഹികള്‍ വിശദീകരിക്കുന്നു[/caption]

Next Story

RELATED STORIES

Share it