Flash News

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ വിചാരണ തുടങ്ങി



സോള്‍: അഴിമതി ആരോപണങ്ങളെത്തുടര്‍ന്നു പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെ വിചാരണ തുടങ്ങി. കൈക്കൂലി, സ്വജനപക്ഷപാതം, അഴിമതി, അധികാരദുര്‍വിനിയോഗം തുടങ്ങി വിവിധ വകുപ്പുകളാണ് പാര്‍ക്കിനെതിരേ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്നതാണ് കുറ്റങ്ങള്‍.  ബാല്യകാല സുഹൃത്ത് ചോയി സൂന്‍ സില്ലുമായി ചേര്‍ന്നു പാര്‍ക് 6.8 കോടിയിലേറെ ഡോളര്‍ (442 കോടിരൂപ) രാജ്യത്തെ വ്യവസായ ശൃംഖലകളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും പ്രത്യുപകാരമായി വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നുമാണ് പ്രധാന കേസ്. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍,   വ്യവസായികള്‍ അടക്കം കേസില്‍ ഒരു ഡസനോളം പ്രതികളുണ്ട്.  സോള്‍ സെന്‍ട്രല്‍ ജില്ലാ കോടതിയിലാണ് വിചാരണ.
Next Story

RELATED STORIES

Share it