ദക്ഷിണാഫ്രിക്ക 126ന് പുറത്ത്; ശ്രീലങ്ക കൂറ്റന്‍ ലീഡിലേക്ക്
BY vishnu vis13 July 2018 5:52 PM GMT
X
vishnu vis13 July 2018 5:52 PM GMT
ഗല്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം കളി പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റിന് 111 റണ്‍സെന്ന നിലയില്‍ നില്ക്കുന്ന ശ്രീലങ്കയ്ക്ക് നിലവില്‍ 272 റണ്‍സിന്റെ ലീഡാണുള്ളത്. ശ്രീലങ്ക പടുത്തുയര്‍ത്തിയ 287 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 126 റണ്‍സിന് കൂടാരം കയറിയതാണ് ലങ്കയ്ക്ക് തുണയായത്.രണ്ടാം ദിനം ഒരു വിക്കറ്റിന് നാല് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 54.3 ഓവറില്‍ 126 എന്ന ചെറിയ സ്കോറില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ദില്‍റൂവന്‍ പെരേരയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സുരങ്ക ലക്മാലുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രങ്കണ ഹരാത്ത് രണ്ട് വിക്കറ്റും സണ്ടകന് ഒരു വിക്കറ്റും സ്വന്തമാക്കി. ഫഫ് ഡുപ്ലെസിസിന് (49) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ആദ്യ ഇന്നിങ്സില്‍ നേടിയ 161 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്കയ്ക്ക് ദിമുത് കരുണരത്ന (60) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏയ്ഞ്ചലോ മാത്യൂസും (14*) റോഷന് സില്‍വയുമാണ് (10*) ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT