Flash News

ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്‌



സതാംപ്റ്റണ്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. മൂന്ന് മല്‍സരങ്ങളടങ്ങുന്ന ട്വന്റി പരമ്പരയിലെ ഒന്നാം മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 142 റണ്‍സിനെ 14.  3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. ജോണി ബെയര്‍സ്‌റ്റോ (60) അലക്‌സ് ഹെയ്ല്‍സ്(47) എന്നിവരുടെ അപരാജിത കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ എബി ഡിവില്ലിയേഴ്‌സ്(65) ഫര്‍ഹാന്‍ ബഹറൂദ്ദീന്‍(64) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഡിവില്ലിയേഴ്‌സ് 58 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 65 റണ്‍സെടുത്തപ്പോള്‍ 52 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ബഹറുദ്ദീന്‍ 64 റണ്‍സെടുത്തത്. മറുപടി ബാറ്റിങില്‍ ജേസണ്‍ റോയിയുടെ(28) വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 35 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും അടിച്ചാണ് ബെയര്‍സ്‌റ്റോ അര്‍ധ സെഞ്ച്വറി നേടിയത്. ബെയര്‍സ്‌റ്റോയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it