World

ദക്ഷിണാഫ്രിക്കയില്‍ പുതിയ സൂര്യോദയം നല്‍കും- റമഫോസ; വിശ്വസിക്കാനാവാതെ ജനം

ജൊഹാനസ്ബര്‍ഗ്: രാജ്യത്ത് ഒരു പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് സിറില്‍ റമഫോസ. എന്നാല്‍, റമഫോസയുടെ ചരിത്രവും അദ്ദേഹം അധികാരത്തിലെത്തിയ വഴികളും നന്നായറിയാവുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഈ വാഗ്ദാനത്തില്‍ വലിയ വിശ്വാസമില്ല.
പൊതുസ്ഥാപനങ്ങളിലെ അഴിമതിയുടെ വേലിയേറ്റത്തിനു കടിഞ്ഞാണിടുമെന്നാണ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ റമഫോസ പ്രഖ്യാപിച്ചത്.
എന്നാല്‍, പ്രസിഡന്റ് റമഫോസയുടെ ആദ്യ സ്റ്റേറ്റ് ഓഫ് ദ നേഷന്‍ അഡ്രസ്  തന്നെ കാര്യങ്ങള്‍ എങ്ങോട്ടാണ് പോവുന്നതെന്നതു സംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു. രാജ്യത്തെ അധികാരിവര്‍ഗത്തിന്റെ ഡര്‍ബാര്‍ പാര്‍ട്ടിയായി മാറിക്കഴിഞ്ഞ  എഎന്‍സി ഇത്തവണ പരിപാടിക്കായി 3,70,000 ഡോളറാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയെങ്കിലും ചെലവായതായാണ് പ്രതിപക്ഷത്തുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. ആറുമാസത്തെ ശമ്പളത്തിനു തുല്യമായ വിലയ്ക്കുള്ള വസ്ത്രങ്ങളണിഞ്ഞാണ് പലരും പാര്‍ട്ടിക്കെത്തിയത്.
ഒരുകാലത്ത് വര്‍ണവിവേചനത്തിനെതിരേ പോരാടിയ തൊഴിലാളി നേതാവായിരുന്ന റമഫോസ ഇന്ന് 450 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ആഫ്രിക്കന്‍ വന്‍കരയിലെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളാണ്.
Next Story

RELATED STORIES

Share it