ത്രിപുര: മാഞ്ഞുപോവുന്ന സിന്ദൂരപ്പൊട്ടുകള്‍

സഫീര്‍  ഷാബാസ്

കോഴിക്കോട്: ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലേറിയതിനെക്കുറിച്ച് ഒ വി വിജയന്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ എന്ന ഗ്രന്ഥത്തില്‍ അയവിറക്കുന്നു. അധികാരം കേന്ദ്രീകരിക്കെപ്പടുമ്പോള്‍ സംഭവിക്കുന്ന ദുരന്തം വിജയനിലെ പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ത്രിപുരയില്‍ സിപിഎമ്മിനേറ്റ ദയനീയ പരാജയമാണ് വിജയന്‍ എന്ന മനീഷിയെ ഓര്‍മയില്‍ കൊണ്ടുവന്നത്. ചുവന്ന, ബംഗാളിനു ശേഷം ത്രിപുരയിലും ആ സിന്ദൂരപ്പൊട്ട് മാഞ്ഞിരിക്കുന്നു. ഇനി കേരളം മാത്രം.
മതാധിഷ്ഠിത ഫാഷിസ്റ്റ് ഘടനയ്ക്ക് ഭരണഘടന തന്നെ ഭേദഗതി ചെയ്യപ്പെടാം എന്ന ഭയാശങ്കകള്‍ നിലനില്‍ക്കെയാണ് ജനാധിപത്യസ്വഭാവമുള്ള ഒരു സ ര്‍ക്കാരിന്റെ അടിയറവ്. ഇന്ത്യയി ല്‍ കേവലം നാലുവര്‍ഷംകൊണ്ടു തന്നെ ഫാഷിസത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കിയ ഒരു പാര്‍ട്ടിയെ ജനം അധികാരത്തിലേറ്റിയിരിക്കുന്നു. തുടര്‍ച്ചയായി അധികാരം കേന്ദ്രീകരിക്കപ്പെടുന്നതില്‍ അസംതൃപ്തരായ ഒരു തലമുറ രൂപപ്പെട്ടിരിക്കുന്നു. നിലവിലിരിക്കുന്ന വ്യവസ്ഥിതിയോട് അസംതൃപ്തരായി ജൈവരാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു ഇവര്‍.
പശ്ചിമ ബംഗാളില്‍ (കേരളത്തെപ്പോലെ) സിപിഎമ്മിന്റെ വ്യക്തമായ വലതുപക്ഷ വ്യതിയാനമായിരുന്നു ജനത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയസംഹിതകളെ പാടെ മറന്ന ആ പാര്‍ട്ടി കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കപ്പെട്ട് അടിസ്ഥാന തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചതായിരുന്നു ബംഗാളില്‍ 33 വര്‍ഷത്തിനു ശേഷം ഭരണനഷ്ടത്തിനിടയാക്കിയത്. എന്നാല്‍, കാല്‍നൂറ്റാണ്ടായി അധികാരത്തിലിരിക്കുന്ന ത്രിപുരയില്‍ പാ ര്‍ട്ടി അടിസ്ഥാന മൂല്യസങ്കല്‍പങ്ങളില്‍ നിന്നു വ്യതിചലിക്കാതിരുന്നിട്ടും ജനം ആ പ്രസ്ഥാനത്തെ തൂത്തെറിഞ്ഞിരിക്കുന്നു.
പരിക്കേറ്റത് ജനാധിപത്യം എന്ന ഉദാത്ത സങ്കല്‍പത്തിനാണ്. അടിയന്തരാവസ്ഥ നടപ്പാക്കിയവരെ തന്നെ തൊട്ടടുത്ത ഇലക്ഷനില്‍ വിജയിപ്പിച്ചവരാണു നാം മലയാളികള്‍. അന്നു സാക്ഷരത താരതമ്യേന കുറഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രീയപ്രബുദ്ധത കാത്തുസൂക്ഷിച്ചു. ത്രിപുര ഫലം സൂചിപ്പിക്കുന്നതു മറ്റൊന്നല്ല, അസംബന്ധത്തിന്റെ ചില തനിയാവര്‍ത്തനങ്ങള്‍.
Next Story

RELATED STORIES

Share it