ത്രിപുരയിലും ദേശീയ പൗരത്വ രജിസ്റ്റര്‍; കേന്ദ്രത്തിനും തിര. കമ്മീഷനും നോട്ടീസ്

ഗുവാഹത്തി: അസമിലേതിനു സമാനമായി ത്രിപുരയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പുതുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടീസ് അയച്ചു.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംസ്ഥാനത്തേക്ക് ബംഗ്ലാദേശില്‍ നിന്ന് അനിയന്ത്രിതമായി അനധികൃത കുടിയേറ്റം നടക്കുന്നുവെന്നു ത്രിപുര പീപ്പിള്‍സ് ഫ്രണ്ട് നല്‍കിയ ഹരജിയില്‍ പറയുന്നു. ആദിവാസി വിഭാഗത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് തദ്ദേശീയ ബൊറോക് വിഭാഗക്കാര്‍ ന്യൂനപക്ഷമായി മാറിയെന്നും ഇത് അനിയന്ത്രിതമായ കുടിയേറ്റത്തെ തുടര്‍ന്നാണെന്നും ഹരജിയില്‍ പറയുന്നു. കേന്ദ്രത്തിനും തിര. കമ്മീഷനും നോട്ടീസ് ഗുവാഹത്തി: അസമിലേതിനു സമാനമായി ത്രിപുരയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പുതുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടീസ് അയച്ചു.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംസ്ഥാനത്തേക്ക് ബംഗ്ലാദേശില്‍ നിന്ന് അനിയന്ത്രിതമായി അനധികൃത കുടിയേറ്റം നടക്കുന്നുവെന്നു ത്രിപുര പീപ്പിള്‍സ് ഫ്രണ്ട് നല്‍കിയ ഹരജിയില്‍ പറയുന്നു. ആദിവാസി വിഭാഗത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് തദ്ദേശീയ ബൊറോക് വിഭാഗക്കാര്‍ ന്യൂനപക്ഷമായി മാറിയെന്നും ഇത് അനിയന്ത്രിതമായ കുടിയേറ്റത്തെ തുടര്‍ന്നാണെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it