തോല്‍വി ശാപം മാറാതെ ബംഗളൂരു; കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയം
BY vishnu vis29 April 2018 6:49 PM GMT
X
vishnu vis29 April 2018 6:49 PM GMT
ബംഗളൂരു: ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍വി ശാപം മാറുന്നില്ല. ഇന്നലെ നടന്ന പോരാട്ടത്തില്‍ കരുത്തരായ കൊല്‍ക്കത്ത ആറ് വിക്കറ്റിനാണ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്് ചെയ്ത ബംഗളൂരു 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത് വിജംയ സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്ന ക്രിസ് ലിന്നിന്റെ (62) ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. റോബിന്‍ ഉത്തപ്പ (36), സുനില്‍ നരെയ്ന്‍ (27), ദിനേഷ് കാര്‍ത്തിക് (23) എന്നിവരും കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് കരുത്തായത് നായകന്‍ വിരാട് കോഹ്‌ലിയുടെ (68*) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. ബ്രണ്ടന്‍ മക്കല്ലവും (38) ക്വിന്റന്‍ ഡി കോക്കും (29) ബംഗളൂരുവിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
ജയത്തോടെ എട്ട് പോയിന്റുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്തും തോല്‍വിയോടെ നാല് പോയിന്റുള്ള ബംഗളൂരു ഏഴാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT