Pathanamthitta local

തൊഴില്‍മേഖല പ്രതിസന്ധിയില്‍: നിസാമുദ്ദീന്‍ തച്ചോണം

പത്തനംതിട്ട: തൊഴില്‍ മേഖല വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന ‘മുന്നൊരുക്കം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയവും നോട്ടുനിരോധനം മൂലമുണ്ടായ കെടുതിയിലും ദുരിതമനുഭവിക്കുന്നത് തൊഴിലാളികളാണ്.
തൊഴില്‍ മേഖലയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മുന്നോട്ട് പോകുവാന്‍ കഴിയാത്ത ജീവിത സാഹചര്യമാണ് ഇന്നുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളും തൊഴിലാളികളെയാണ് കൂടുതല്‍ ബാധിക്കുന്നത്.  ഇനി ഒരു അഞ്ച് വര്‍ഷം കൂടി ബിജെപി കേന്ദ്രം ഭരിച്ചാല്‍ തൊഴിലാളികളുടെ സ്ഥിതി സോമാലിയയിലെ ജനങ്ങളെക്കാള്‍ പരിതാപകരമാവുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
എസ്ഡിടിയു ജില്ലാ പ്രസിഡന്റ് റിയാഷ് കുമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഷ്‌റഫ് ചുങ്കപ്പാറ, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, വൈസ് പ്രസിഡന്റ് അസ്‌ലം തിരുവല്ല, ജനറല്‍ സെക്രട്ടറി താജുദീന്‍ നിരണം, സെക്രട്ടറിമാരായ എസ് മുഹമ്മദ് അനീഷ്, ഷറഫ് കോന്നി, എസ്ഡിടിയു ജില്ലാ സെക്രട്ടറി അന്‍സാരി പാറല്‍, കമ്മിറ്റി അംഗങ്ങളായ റാഷിദ്, ബഷീര്‍ കോന്നി, ആസാദ് പന്തളം, സിയാദ് തിരുവല്ല, സലീം പായിപ്പാട്, ദിലീപ് ചിറ്റാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it