malappuram local

തൊഴിലുറപ്പ് പദ്ധതി : മാറഞ്ചേരിയില്‍ നൂറിലധികം കുളങ്ങള്‍ നിര്‍മിച്ചു



പൊന്നാനി: കുളങ്ങള്‍ നിര്‍മിച്ച് റെക്കോര്‍ഡിടുകയാണ് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് . ഇതിനകം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 100 ലധികം കുളങ്ങളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചിട്ടുള്ളത്.   ഇന്നലെ ഒരു കുളത്തിന്റെ കൂടി നിര്‍മാണം പൂര്‍ത്തിയായി .ഒരു ലക്ഷത്തോളം രൂപ ചെലവിലാണ് ഈ കുളം നിര്‍മിച്ചിട്ടുള്ളത് .മുപ്പതോളം തൊഴിലാളികള്‍ രണ്ടാഴ്ച തുടര്‍ച്ചയായി പണിയെടുത്താണ് കുളം നിര്‍മിച്ചത്. നാലരമീറ്റര്‍ താഴ്ച്ചയാണ് ഈ കുളത്തിനുള്ളത്. പഴയ കുളങ്ങളുടെ നവീകരണവും പുതിയ കുളങ്ങളുമായി നൂറിലധികം കുളങ്ങള്‍ പൂര്‍ത്തിയാക്കിയതായി നിര്‍മാണത്തിന്റെ ചുമതലയുള്ള ശ്രീജിത്ത് തേജസിനോട് പറഞ്ഞു . ഈ സീസണില്‍ തന്നെ നാലിലധികം കുളങ്ങള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട് .കുളങ്ങള്‍ മാത്രമല്ല നിരവധി കണറുകളും ഇത്തരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി ഇവിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിക്ക കുളങ്ങളും സ്ത്രീതൊഴിലാളികള്‍ മാത്രമാണ് നിര്‍മ്മിച്ചത് .ഇതുതന്നെയാണ് മാറഞ്ചേരി പഞ്ചായത്തിനെയും നിര്‍മാണങ്ങളുടെ ബുദ്ധികേന്ദ്രമായ ശ്രീജിത്തിനെയും വ്യത്യസ്തനാക്കുന്നത്.
Next Story

RELATED STORIES

Share it