palakkad local

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ശ്രദ്ധേയമായി

പട്ടിത്തറ പഞ്ചായത്ത്ആനക്കര:തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനമാണ് പട്ടിത്തറ പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയത്., ഒരു കോടി എണ്‍പത് ലക്ഷം ചിലവഴിക്കാന്‍ പഞ്ചായത്തിന് സാധിച്ചു,57271 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.
വിത്യസ്തവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിയത്. അവശ വിഭാഗത്തിലെ ജനങ്ങള്‍ക്കായി 400ഓളം കുടിവെള്ള കിണറുകളാണ് നിര്‍മിച്ചത്.പുതിയകുളങ്ങള്‍ നിര്‍മിക്കാനും. പഞ്ചായത്തിലെ മുഴുവന്‍ തോടുകളും നവീകരിക്കുന്നതിനും സാധിച്ചു ,കുളങ്ങളുടെ പുനരുദ്ധാരണം കിണര്‍ റീചാര്‍ജിംഗ് ,മഴക്കുഴി, താല്‍ക്കാലിക തടയണകള്‍ എന്നിവ നിര്‍മിച്ചതിലൂടെ ഭൂഗര്‍ഭ ജലനിരപ് ഉയര്‍ത്താന്‍ സാധിച്ചു.94 തൊഴിലാളി സംഘങ്ങള്‍ രൂപീകരിച്ച് 70 ഏക്കറോളം സ്ഥലത്ത് ജൈവ രീതിയില്‍ പച്ചക്കറി കൃഷി ചെയ്തു. നിരവധി വാഴത്തോട്ടങ്ങളാണ് ഓണനാളില്‍ വിളവെടുക്കാന്‍ പാകത്തില്‍ തൊഴിലാളികള്‍ തയ്യാറാക്കിയിട്ടുള്ളത്. തരിശ് ഭൂമി കൃഷിയോഗ്യമാക്കിയതിലുടെ തുടര്‍ന്നും ഇവിടെ കൃഷി ചെയ്യാന്‍ സാധിക്കും, കൂലിക്ക് പുറമെ വിളവ് പൂര്‍ണമായും തൊഴിലാളി സംഘങ്ങള്‍ ആണ് പങ്കിട്ടെടുക്കുന്നത്., പശ്ചാത്തല മേഘലയില്‍ നിരവധി റോഡുകളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ കോണ്‍ക്രീറ്റ് ചെയ്തത്. പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തിലുടെ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചാണ് കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഇതിലൂടെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ ഇടപടല്‍ ഉറപ്പാക്കാന്‍ സാധിച്ചു,90 ശതമാനവും സത്രീ തൊഴിലാളികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നത് എന്നത് സ്ത്രീ ശാക്തികരണത്തിന് മാതൃകയായി.
Next Story

RELATED STORIES

Share it