തൊഴിലുറപ്പിന് കൂലിയില്ല : പഞ്ചായത്ത് അംഗങ്ങള്‍ ബിപിഒയെ ഉപരോധിച്ചു
BY fousiya sidheek10 May 2017 3:44 AM GMT
fousiya sidheek10 May 2017 3:44 AM GMT
മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂല ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബിപിഒയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ എന്‍ആര്‍ഇജി ബിപിഒ കുഞ്ഞീത് കുട്ടിയെ ഉപരോധിച്ചത്. വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ, തൊഴിലെടുത്ത കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആദിവാസികളുള്‍പ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തവിഞ്ഞാലില്‍ മാത്രം 1.57 കോടി രൂപ കൂലിയായി നല്‍കാനുണ്ട്. 2016 നവംബര്‍ മുതലുള്ള കുടിശ്ശികയാണിത്. ഉപരോധത്തെ തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെത്തിയ തഹസില്‍ദാറെയും ഇവര്‍ ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ ജില്ലയില്‍ എത്തുന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിയൂടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ഷൈമ മുരളീധരന്‍, ബാബു ഷജില്‍കുമാര്‍, ബെന്നി ആന്റണി, റഫീഖ്, എം ജി ബാബു, എല്‍സി ജോയ്, ശശികുമാര്‍ സമരത്തിന് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT