kannur local

തൊഴിലിന്റെ മഹത്ത്വം വിളിച്ചോതി മെയ്ദിനാചരണം

കണ്ണൂര്‍: തൊഴിലിന്റെ മഹത്ത്വവും തൊഴിലാളികളുടെ അവകാശങ്ങളും വിളംബരം ചെയ്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം മെയ്ദിനം ആചരിച്ചു. എഐടിയുസി-സിഐടിയു, സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ 17 കേന്ദ്രങ്ങളില്‍ ദിനാചരണം നടന്നു. കണ്ണൂര്‍ നഗരത്തില്‍ റാലിയും പൊതുയോഗവും ഉണ്ടായി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
പി മനോഹരന്‍ അധ്യക്ഷനായി. താവം ബലകൃഷ്ണന്‍, എം അനില്‍കുമാര്‍, ബി ജി ധനഞ്ജയന്‍, ജി വി ശരത്ചന്ദ്രന്‍, കെ കെ പ്രകാശന്‍, എം കെ പ്രേംജിത്ത് , ടി രാമകൃഷ്ണന്‍ സംസാരിച്ചു. എസ്ഡിടിയു ജില്ലാ കമ്മിറ്റി കണ്ണൂരില്‍ മെയ്ദിന റാലി നടത്തി. പഴയ ബസ്സ്റ്റാന്റില്‍ നിന്നാരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സംസ്ഥാന ഖജാഞ്ചി അഡ്വ. റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖലാ കമ്മിറ്റിയംഗം അബ്ദുന്നാസിര്‍ സിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന കമ്മിറ്റിയംഗം സലീം കാരാടി സന്ദേശം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ അഴീക്കല്‍, കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ബഷീര്‍ സിറ്റി, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് സംസാരിച്ചു. ഷമീര്‍ മട്ടന്നൂര്‍, മൂസക്കുട്ടി എടക്കാട്, സി കെ മുഹമ്മദ് കുഞ്ഞി നേതൃത്വം നല്‍കി.
തലശ്ശേരി:  തലശ്ശേരി നഗരത്തില്‍ മെയ്ദിന റാലിയും പുതിയ ബസ്സ്റ്റാന്റില്‍ പൊതുയോഗവും നടന്നു. സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. എം ബാലന്‍ അധ്യക്ഷനായി. എഐടിയുസി മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, ടി പി ശ്രീധരന്‍ സംസാരിച്ചു. പാനൂരില്‍ പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഇ രാമചന്ദ്രന്‍ അധ്യക്ഷനായി. അഡ്വ. പ്രദീപ് പുതുക്കുടി, ജയചന്ദ്രന്‍ കരിയാട്, കെ ജയരാജന്‍, ഇ വിജയന്‍ മാസ്റ്റര്‍ സംസാരിച്ചു.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീച്ചേരി കേന്ദ്രീകരിച്ച് പ്രകടനവും പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം പൊതുയോഗവും സംഘടിപ്പിച്ചു. ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. എ കൃഷ്ണന്‍ അധ്യക്ഷനായി. എം ഗംഗാധരന്‍, കോട്ടൂര്‍ ഉത്തമന്‍ സംസാരിച്ചു.
പയ്യന്നൂര്‍: പെരുമ്പയില്‍ നിന്ന് മെയ്ദിനറാലി ആരംഭിച്ചു. ഗാന്ധി പാര്‍ക്കില്‍ പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകന്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി ഭാസ്‌കരന്‍ അധ്യക്ഷനായി. പി വി കുഞ്ഞപ്പന്‍, എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, ടി ഐ മധുസൂദനന്‍, വി നാരായണന്‍, ഇ പി കരുണാകരന്‍, കെ പി മധു, കെ രാഘവന്‍, എം വി ദാമോദരന്‍ സംസാരിച്ചു. പിലാത്തറയില്‍ പൊതുയോഗം ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി വി ബാബു രാജേന്ദ്രന്‍ അധ്യക്ഷനായി. കെ വി ബാബു, ടി പത്മനാഭന്‍, ഐ വി ശിവരാമന്‍ സംസാരിച്ചു.
ഇരിക്കൂര്‍: എസ്ടിയു ഇരിക്കൂര്‍, ഇരിട്ടി മേഖലാ കമ്മിറ്റി മെയ്ദിന റാലി നടത്തി. സമ്മേളനം ജില്ലാ സെക്രട്ടറി വി പി അബ്ദുര്‍റഹീം ഉദ്ഘാടനം ചെയ്തു. എന്‍ പി അബ്ദുര്‍റഹീം അധ്യക്ഷത വഹിച്ചു. ടി എന്‍ എ ഖാദര്‍, പി കെ ശംസുദ്ദീന്‍, ഉമര്‍ ഇരിക്കൂര്‍, കെ മുഹമ്മദ് അശ്‌റഫ് ഹാജി, പി കെ കബീര്‍ സംസാരിച്ചു. എന്‍എല്‍യു ഇരിക്കൂറില്‍ നടത്തിയ സമ്മേളനം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഖാദര്‍ മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍ ഖാദര്‍, എന്‍ പി അബ്ദുര്‍റഹീം, പി ഹുസയ്ന്‍ ഹാജി, ടി സി അയ്യൂബ്, കെ ഹരീന്ദ്രന്‍, എം അശ്‌റഫ്, സി പി രാജന്‍ സംസാരിച്ചു.
ഇരിട്ടി: ഇടത് ട്രേഡ് യൂനിയന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ മെയ്ദിന റാലിയും പൊതുയോഗവും നടത്തി. പഴയ ബസ്സ്റ്റാന്റ് പരിസരത്ത് പൊതുയോഗം എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. പായം ബാബുരാജ് അധ്യക്ഷത വഹിച്ചു.അരക്കന്‍ ബാലന്‍, വൈ വൈ മത്തായി, എന്‍ ഐ സുകുമാരന്‍, മനോഹരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it