Flash News

തൊഴിലാളികളെ ബന്ദികളാക്കിയ മാവോവാദികളെ തിരിച്ചറിഞ്ഞതായി പോലിസ്

തൊഴിലാളികളെ ബന്ദികളാക്കിയ മാവോവാദികളെ തിരിച്ചറിഞ്ഞതായി പോലിസ്
X

മേപ്പാടി: കഴിഞ്ഞ ദിവസം എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോവാദികളെ തിരിച്ചറിഞ്ഞതായി ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പു സ്വാമി. വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നും ഇവര്‍ക്ക് വേണ്ടി പോലിസ് തിരച്ചില്‍ തുടരുകയാണെന്നും പോലിസ് മേധാവി അറിയിച്ചു.

വയനാട് മേപ്പാടിക്ക് അടുത്തുളള എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് മാവോവാദികളെന്ന് കരുതുന്നവര്‍ ബന്ദികളാക്കിയത്. ഒരു തൊഴിലാളി രക്ഷപ്പെട്ട് എസ്‌റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വിടില്ലെന്ന് അക്രമികള്‍ പറഞ്ഞതായി ജോലിക്കാര്‍ എസ്‌റ്റേറ്റ് ഉടമയെ അറിയിക്കുകയായിരുന്നു. എസ്‌റ്റേറ്റ് അധികൃതരാണ് വിവരം പൊലിസില്‍ അറിയിച്ചത്.

മൂന്ന് പുരുഷന്‍മാരും സ്ത്രീയും അടങ്ങുന്ന സംഘമാണ് തങ്ങളെ ബന്ദികളാക്കിയതെന്ന് മാവോവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മക്ബൂല്‍, കാത്തീം എന്നീ തൊഴിലാളികള്‍ പോലിസിനോട് പറഞ്ഞിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന അലാവുദ്ദീന്‍ എന്ന തൊഴിലാളിയാണ് ഇന്ന് അവസാനമായി രക്ഷപ്പെട്ടത്.

Next Story

RELATED STORIES

Share it