Idukki local

തൊടുപുഴ രജിസ്ട്രാര്‍ ഓഫിസ് വിഷയം; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുതൊ

ടുപുഴ: തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫിസിലെ സേവനങ്ങള്‍ കൃത്യസമയത്ത് ഇടപാടുകാര്‍ക്കു ലഭിക്കുന്നില്ല എന്ന പരാതിയില്‍ അടിസ്ഥാനത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയുടേയും ഇടപെടലുകള്‍ ഉണ്ടായി. ഈ വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. എന്നാല്‍, വേണ്ടത്ര ജീവനക്കാരില്ലാത്തതും ഭരണാനുകൂല സംഘടനാ നേതാക്കള്‍ ജില്ലാ രജിസ്ട്രാര്‍ക്കു മുകളില്‍ അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുമാണ് ജില്ലയിലെ പല രജിസ്ട്രാര്‍ ഓഫിസുകളുടേയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാന്‍ കാരണമെന്നും രജിസ്‌േേട്രഷന്‍ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ഇത്തരം അമിത രാഷ്ട്രീയ ഇടപെടലുകള്‍ ജീവനക്കാരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയാണ്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ വര്‍ക്കിംങ് അറേജ്‌മെന്റുകള്‍ നിര്‍ത്തലാക്കി രജിസ്‌ട്രേഷന്‍ ഐജി സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ടങ്കിലും അവ കൃത്യമായി ജില്ലയില്‍ പ്രാവര്‍ത്തികമായിട്ടില്ല. ജില്ലാ രജിസ്ട്രാഫിസില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും ജില്ലാ രജിസ്ട്രാഫിസിനോട് അനുബന്ധമായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. പുരുഷ ജീവനക്കാരില്ലാത്തതും ഇവിടെ പ്രശ്‌നമാവുന്നു. ഒരു സബ് രജിസ്ട്രാറും ഒരു ഹെഡ് ക്ലാര്‍ക്കും മൂന്ന് യുഡി ക്ലാര്‍ക്കുമാരും രണ്ട് എല്‍ഡി ക്ലാര്‍ക്കുമാരും രണ്ട് ഓഫീസ് അസിസ്റ്റന്റുമാരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറുമാണ് ഓഫീസില്‍ വേണ്ടത്. ഇതില്‍ സബ് രജിസ്ട്രാറും അഞ്ച് ക്ലാര്‍ക്കുമാര്‍ വേണ്ടതില്‍ മൂന്നു പേരും നിലവില്‍ ഒഴിവിലാണ്. സ്ഥലം മാറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ മാറാത്തതിനാല്‍ മാത്രം മൂന്നു ക്ലാര്‍ക്കുമാരുടെ സേവനം ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകര്‍പ്പുകള്‍ക്കും മറ്റും അപേക്ഷ സമര്‍പ്പിക്കുന്ന കക്ഷികളെകൊണ്ട് തൊടുപുഴ രജിസ്ട്രാഫീല്‍ ഇരട്ടി ഫീസ് അടപ്പിക്കുന്ന പ്രവണതയും ഉണ്ട്. ഇത്തരത്തില്‍ ഇരട്ടി ഫീസ് അടച്ച ആളുകള്‍ക്കു പോലും സമയത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രജിസ്ട്രാഫീസില്‍ കക്ഷികളും ജീവനക്കാരും തമ്മില്‍ കശപിശ പതിവായിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിയുടേയും ഓഫീസിന്റെ ഇടപെടല്‍ മൂലം കാര്യങ്ങള്‍ കാര്യക്ഷമമാകാത്ത പക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സാമൂഹ്യ സംഘടനകള്‍.
Next Story

RELATED STORIES

Share it