Idukki local

തൊടുപുഴയില്‍ ഭരണം തിരിച്ചുപിടിച്ച് സിപിഎം

തൊടുപുഴ: തൊടുപുഴയില്‍ ഭരണം തിരിച്ചുപിടിച്ച് സിപിഎം. കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും ഭാഗ്യത്തിലൂടെ തൊടുപുഴ മുനിസിപ്പല്‍ ഭരണം സിപിഎമ്മിന് വീണ്ടും കൈവന്നിരിക്കുകയാണ്.
പാര്‍ട്ടിയുടെ അഡ്വ. എന്‍ ചന്ദ്രനും രാജീവ് പുഷ്പാംഗദനും എം പി ഷൗക്കത്തലിയുമൊക്കെ അലങ്കരിച്ച പദവിയാണ് ജനറല്‍ വാര്‍ഡായ ഒളമറ്റത്ത് മല്‍സരിച്ച് വിജയിച്ച മിനിമധു മുനിസിപ്പല്‍ കൗണ്‍സിലിലെത്തിയത്. എതിരാളി പുരുഷനായിരുന്നിട്ടും തീപാറുന്ന പോരാട്ടത്തിലൂടെ വിജയം നേടുകയായിരുന്നു സിപിഎം തൊടുപുഴ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മിനി. ഒളമറ്റം കന്നുവീട്ടില്‍ കുടുംബാംഗമാണ് മിനി. ഭര്‍ത്താവ് മധു അറക്കുളത്ത് ആധാരം എഴുത്താണ്. ഏക മകള്‍ ദേവിക ശാന്തിഗിരി കോളജില്‍ ബികോം വിദ്യാര്‍ഥിനിയാണ്.
കേരള വെള്ളാള മഹാസഭ അംഗം കൂടിയായ മിനി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് വാര്‍ഡിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറുണ്ട്. നഗരസഭാ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുത്തതില്‍ എല്‍ഡിഎഫിലെ എല്ലാ കൗണ്‍സിലര്‍മാരോടും തനിക്ക് നന്ദിയും സ്‌നേഹവും കടപ്പാടുമുണ്ടെന്ന് മിനി മധു പറഞ്ഞു.
തൊടുപുഴ നഗരസഭയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് മിനി മധു പറഞ്ഞു. തൊടുപുഴയുടെ ആദ്യ കൗണ്‍സില്‍ മുന്നോട്ടുവെച്ച ജനകീയ പദ്ധതികളെ പുനരാവിഷ്‌കരിക്കാനായിരിക്കും ശ്രമിക്കുകയെന്നും മിനി അറിയിച്ചു.
Next Story

RELATED STORIES

Share it