തൊഗാഡിയയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി

ജയ്പുര്‍: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെ 40 പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് 1996ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ അപേക്ഷ സിറ്റി കോടതി അംഗീകരിച്ചു. മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേലയുമായി അടുത്ത ബന്ധമുള്ള അന്നത്തെ ബിജെപി മന്ത്രി ആത്മറാം പട്ടേലിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 1998ലെ കേശുഭായ് പട്ടേല്‍ ഭരണകൂടമാണ് ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 320ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചത്. കൊലപാതക ശ്രമവും മറ്റു വകുപ്പുകളും ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ബിജെപി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജെ എം ബറോത്ത് ആണ് 22 വര്‍ഷം പഴക്കമുള്ള കേസ് പിന്‍വലിക്കുന്ന ഹരജിക്ക് അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it