Flash News

തൊഗാഡിയക്ക് എതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

തൊഗാഡിയക്ക് എതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി
X
അഹ്മദാബാദ്:വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കും മറ്റ് 37 പേര്‍ക്കുമെതിരേ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് അഹ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി റദ്ദാക്കി.



1996ലെ വധശ്രമ കേസില്‍ തൊഗാഡിയയും സിറ്റിങ് എംഎല്‍എ ബാബു ജംനാദാസ് പട്ടേലും മറ്റ് പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ഈ മാസം 30ന് ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്ന് പ്രവീണ്‍ തൊഗാഡിയയും ജംനാദാദ് പട്ടേലും കോടതിയില്‍ ഹാജരായി. ഇതേ തുടര്‍ന്നാണ് കോടതി  ഇരുവരുടെയും പേരിലുള്ള വാറണ്ട്് റദ്ദാക്കിയത്.
ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം. 96 മെയ് 20ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ മുതിര്‍ന്ന നേതാവായ ആത്മരാം പട്ടേലിനെയും അനുയായികളെയും അന്നത്തെ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ അനുകൂലികള്‍ ആക്രമിച്ചു. നരന്‍പുര പോലിസ് സ്‌റ്റേഷനില്‍ ആത്മാറാം നല്‍കിയ പരാതിയിലാണ് കൊലപാതക ശ്രമം, കലാപം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്.
Next Story

RELATED STORIES

Share it