തൊഗാഡിയക്ക് അസമില്‍ പരിപാടികളില്‍ വിലക്ക്

ഗുവാഹത്തി: വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ഗുവാഹത്തിയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു വിലക്ക്. രണ്ടുമാസത്തേക്കാണ് തൊഗാഡിയയെ പരിപാടികളില്‍ നിന്നു  വിലക്കിയതെന്ന് പോലിസ് അറിയിച്ചു. തൊഗാഡിയയുടെ പ്രസംഗം സമാധാനം തകര്‍ക്കുന്നതാണെന്നും ഇതിനാലാണ് വിലക്കിയതെന്നും പോലിസ് അറിയിച്ചു. വിഎച്ച്പി വിട്ട ശേഷം തൊഗാഡിയ രൂപീകരിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷതിന്റെ നേതൃത്ത്വത്തില്‍  ഇന്നലെ മുതല്‍ 19 വരെ ഗുവാഹത്തിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതടക്കമുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കെരുതെന്നാണ് നിര്‍ദേശിച്ചതെന്ന് പോലിസ് കമ്മീഷണര്‍ ഹിരണ്‍ ചന്ദ്രനാഥ് പറഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മാധ്യമത്തിലൂടെയും പ്രതികരിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും നാഥ് പറഞ്ഞു.
Next Story

RELATED STORIES

Share it