Flash News

തേജസ് വാര്‍ത്ത ഫലം കണ്ടു: തെരുവോരത്തെ കുഞ്ഞുങ്ങള്‍ തിങ്കള്‍ മുതല്‍ സ്‌കൂളിലേക്ക്.

തേജസ് വാര്‍ത്ത ഫലം കണ്ടു: തെരുവോരത്തെ കുഞ്ഞുങ്ങള്‍ തിങ്കള്‍ മുതല്‍ സ്‌കൂളിലേക്ക്.
X
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി:ആധാറില്ലാത്തതിന്റെ പേരില്‍ സ്‌കൂളില്‍ പോകാന്‍ കളിയാത്ത തെരുവോരത്തെ കുഞ്ഞുങ്ങള്‍ തിങ്കള്‍ മുതല്‍ സ്‌കൂളിലേക്ക്. ഇതുമായി ബന്ധപ്പെട്ട തേജസ് വാര്‍ത്ത ശ്രദ്ധയില്‍പെട്ട സ്പീക്കറുടെ ഇടപെടലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനം സാധ്യമാക്കിയത്.തേജസ് വാര്‍ത്ത ശ്രദ്ധയില്‍പെട്ട സ്പീക്കറുടെ അഡീഷണല്‍ പിഎ പി വിജയന്‍ പൊന്നാനി എംഎല്‍എ കൂടിയായ പി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയായിരുന്നു.


45 വര്‍ഷമായി ചങ്ങരംകുളത്തെ സംസ്ഥാന പാതയോരത്ത് ചിയ്യാനൂര്‍ പാടത്ത് ടെന്റ് കെട്ടി താമസിച്ച് കല്ല് കൊത്തി ജീവിതം നയിച്ച് വരുന്ന ഗുണശേഖരന്‍ വാസന്തി ദമ്പതികളുടെ ശ്രീവിദ്യ എന്ന എട്ട് വയസ്സുകാരിക്കും ശ്രീപ്രിയ എന്ന നാലര വയസുകാരിക്കുമാണ് ആധാറില്ലാത്തതിന്റെ പേരില്‍ പഠനം മുടങ്ങിയത്. ഇതില്‍ മൂത്ത പെണ്‍കുട്ടി തൃശ്ശൂരില്‍ 3 വരെ ഹോസ്റ്റലില്‍ നിന്ന് പഠിച്ചു. കുട്ടിയെ ഇവിടെ ഒരു സ്‌കൂളില്‍ ചേര്‍ക്കാന്‍ നോക്കിയപ്പോഴാണ് ആധാര്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന പേരില്‍ മടക്കിഅയച്ചത്.ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
45 വര്‍ഷത്തോളമായി ഇവര്‍ കേരളത്തില്‍ വന്നിട്ട്.കല്ലുകൊത്തി അമ്മിയുണ്ടാക്കി റോഡരികിലിട്ടു വില്‍ക്കലാണ് ജോലി.മിക്‌സിയും െ്രെഗന്‍ഡറും വ്യാപകമായതോടു കൂടി ആ ജോലിയില്ലാതായി. ഇപ്പോള്‍ നാടന്‍ പണിക്ക് ആരെങ്കിലും വിളിച്ചാല്‍ അമ്പതോ, നൂറോ കിട്ടും.പലപ്പോഴും തൊഴിലുണ്ടാകാറില്ല. ഇടയ്ക്കിടെ വഴിയാത്രക്കാരും പ്രദേശവാസികളും മിച്ചം വന്ന ഭക്ഷണങ്ങളും മറ്റും എത്തിച്ചു കൊടുക്കും. അതിനപ്പുറത്തേക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. രണ്ടും നാലും ആറും വയസ്സ് പ്രായമുള്ള മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഒട്ടും സൗകര്യമില്ലാത്ത ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് ഇവരുടെ താമസം.തെരുവോരത്തെ പഴകിയ ഫ്‌ലക്‌സ്ഷീറ്റുകള്‍ കൊണ്ട് മറച്ച വീടുകള്‍.ഒരു കുട്ടിക്ക് ഉള്ളില്‍ തലനിവര്‍ത്തി നില്‍ക്കാന്‍ പോലും കഴിയില്ല. സമീപത്തെ വന്‍മരം കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ നിലംപതിച്ചു.വൈദ്യുതികമ്പി ഉള്‍പ്പെടെ പൊട്ടി വീണു.ഭാഗ്യം കൊണ്ടാണ് ഈ കുടുംബം രക്ഷപ്പെട്ടത്.ഇവരുടെ നാല് കുട്ടികള്‍ നേരത്തെ മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it