kasaragod local

തേങ്ങ വില കുതിക്കുമ്പോഴും കേര കര്‍ഷകര്‍ നിരാശയില്‍

തൃക്കരിപ്പൂര്‍: തേങ്ങയുടെ വില മുമ്പെങ്ങുമില്ലാത്തവിധം കുതിച്ചുയരുമ്പോഴും ഉല്‍പാദനം ഗണ്യമായി കുറഞ്ഞത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വെള്ളീച്ചരോഗമാണ് ജില്ലയി ല്‍ തേങ്ങ ഉല്‍പാദനത്തേ പ്രതികൂലമായി ബാധിച്ചിരിക്കുന്ന പ്രധാന ഘടകം. ഒരു കിലോ തേങ്ങയ്ക്ക് 50 രൂപമുതല്‍ 60 രൂപവരെയായിട്ടുണ്ട്.  വെളിച്ചെണ്ണ, കൊപ്ര വിലയും കുതിച്ചുയരുന്നു. എന്നാല്‍ തേങ്ങ കിട്ടാനില്ലെന്നാണ് കച്ചവടക്കാരുടേയും പരാതി. അതേസമയം തേങ്ങ ഉല്‍പാദനം 30 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്ക്. പതിനായിരത്തോളം തെങ്ങുകള്‍ രോഗംമൂലം അടുത്തകാലത്തായി വെട്ടിമാറ്റി. കാലങ്ങളായി മണ്ഡരി രോഗമായിരുന്നു തെങ്ങളുകളെയും തേങ്ങ ഉല്‍പാദനത്തേയും പ്രതികൂലമായി ബാധിച്ചിരുന്നതെങ്കില്‍ ഈയിടെയായി വെള്ളീച്ചയാണ് വില്ലന്‍. മണ്ഡരിബാധ തേങ്ങയ്ക്കാണെങ്കില്‍ വെള്ളീച്ച തെങ്ങിനെ മൊത്തമായാണ് ഇല്ലാതാക്കുന്നത്്. ചെന്നീരൊലിപ്പ്്, കൂമ്പുചീയല്‍ എന്നിവയും പ്രത്യേകിച്ച് തീരദേശങ്ങളിലെ തെങ്ങുകളെ നാശത്തിലേക്ക് നയിക്കുന്നു. വെള്ളീച്ച രോഗം ബാധിച്ച് ജില്ലയിലെ പല പ്രദേശങ്ങളിലും തെങ്ങുകള്‍ ചത്തുകൊണ്ടിരിക്കുകയാണ്. തൃക്കരിപ്പൂര്‍, പിലിക്കോട്, ഉദുമ, ഈസ്റ്റ്് എളേരി, വെസ്റ്റ് എളേരി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളില്‍ മാസങ്ങളായി പിടിപ്പെട്ട രോഗം നിയന്ത്രണവിധേയമായിട്ടില്ല. പ്രതിവിധി കണ്ടെത്താനാകാതെ കൃഷി ശാസ്ത്രജ്ഞരും കൃഷിവകുപ്പും കൈമലര്‍ത്തുന്നു. ചെറിയ തെങ്ങുകളാണെങ്കില്‍ വളര്‍ച്ചമുരടിച്ച് നശിക്കുന്നു. റൂഗോസ് സ്‌പൈറിങ് വൈറ്റ് ഫ്‌ളൈ എന്നാണ് ഇത്തരം വെള്ളീച്ചകളെ ശാസ്ത്രീയമായി അറിയപ്പെടുന്നത്. വെര്‍ട്ടിസീലിയം എന്ന ജൈവകീടനാശിനി പ്രയോഗം ഫലപ്രദമാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചുണ്ടെങ്കിലും അതും ഗുണംചെയ്യുന്നില്ലെന്നാണ്് കര്‍ഷകര്‍ പറയുന്നത്. തെങ്ങോലയുടെ അടിഭാഗത്താണ് ഈച്ചകള്‍ വാസമുറപ്പിക്കുന്നത്. തെങ്ങോലയുടെ പച്ചപ്പ് അതിവേഗം തിന്നുതീര്‍ക്കുന്ന കീടം ദിവസങ്ങള്‍ക്കകം തെങ്ങിന്‍ പട്ടകള്‍ ഉണക്കും. ഇതോടെ തെങ്ങ് പുതിയ പൂക്കുലകള്‍ പോലുമില്ലാതെ ഓല ഉണങ്ങി നശിക്കുന്നു. തെങ്ങിന്‍ തോപ്പുകളില്‍ മറ്റു കാര്‍ഷിക വിളകളും കുടിവെള്ള സ്രോതസും ഉള്ളതിനാല്‍ ഉയരങ്ങൡനിന്നുള്ള കീടനാശി പ്രയോഗവും സാധ്യമല്ല. കീടബാധയേതുടര്‍ന്നു ജില്ലയില്‍ തെങ്ങിന്‍ തൈ ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്. സിപിസിആര്‍ഐ തെങ്ങ്് ഗവേഷണ കേന്ദ്രത്തില്‍നിന്ന് അടക്കം കര്‍ഷകര്‍ തൈ വാങ്ങുന്നത്് കുറഞ്ഞിട്ടുണ്ട്. മധൂര്‍, അണങ്കൂര്‍, പിലിക്കേ ാട്് ഭാഗങ്ങൡ കീടബാധ കണ്ടെത്തിയതിനേ തുടര്‍ന്നു ഇവിടങ്ങളില്‍ നിന്നും തൈവിതരണം നിര്‍ത്തിവച്ചിരുന്നു. തെങ്ങോലകളുടെ അടിഭാഗത്ത് കേന്ദ്രീകരിക്കുകയും ഓലയിലെ നീര് വലിച്ചെടുക്കുകയും ചെയ്യുന്ന കീടങ്ങള്‍ ദിവസങ്ങള്‍ക്കകം മറ്റു തെങ്ങുകളിലേക്കും വ്യാപിക്കുകയാണ്. ഇവ വിസര്‍ജിക്കുന്ന തേന്‍പോലുള്ള മധുര ദ്രവം ഓലയുടെ പുറത്ത് പറ്റിപ്പിടിക്കുകയും ഇതു പൂപ്പലുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഓലപ്പുറത്ത് കേന്ദ്രീകരിക്കുന്നതിനാല്‍ ഇവിടം കറുത്ത് ഇരുളും. ഇതുകാരണം പ്രകാശ സംശ്ലേഷണം നടക്കാതെ തെങ്ങ്് ഉണങ്ങിനശിക്കുന്നു.
Next Story

RELATED STORIES

Share it