തെരുവുനായ ആക്രമണം: നാലു പേര്‍ക്ക് പരിക്ക്
BY kasim kzm12 Dec 2017 3:42 AM GMT
kasim kzm12 Dec 2017 3:42 AM GMT
പള്ളുരുത്തി: കുമ്പളങ്ങിയില്‍ മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റിനും, സീനിയര്‍ സിവില്‍ പോലിസ് ഓഫിസറായി വിരമിച്ച ആളിനും ഉള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പുത്തന്‍കരിയില്‍ നികര്‍ത്തില്‍ വീട്ടില്‍സലീല ജയിംസ് (46), തുരുത്തിയില്‍ വീട്ടില്‍ പ്രകാശന്‍ (58), വെളീപ്പറമ്പില്‍ ഷീബ സജീവന്‍ (46), പുത്തന്‍കരി ലോഹിതാക്ഷന്റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനന്തു (16) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ വീടിനു പുറത്തിറങ്ങിയ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീലയുടെ നേര്‍ക്ക് നായ കുരച്ചു ചാടുകയായിരുന്നു. ഭയന്ന് നിലത്തു വീണ ഇവരുടെ വലതു കയ്യില്‍ നായ കടിക്കുകയായിരുന്നു. വലതു കൈ തണ്ടയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മുന്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശന്റെ വീട്ടിലെ വളര്‍ത്തുനായയെ ആക്രമിക്കാന്‍ ശ്രമിച്ച തെരുവുനായയെ ഓടിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈക്ക് കടിയേല്‍ക്കുകയായിരുന്നു. രാവിലെ ട്യൂഷന് പോകുന്ന സമയത്താണ് വിദ്യാര്‍ഥിയായ അനന്തുവിനെ നായ ആക്രമിച്ചത.് കുട്ടിയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട് നായയെക്കണ്ട് ഭയന്നു വീണ സമയത്ത് ദേഹത്ത് തലങ്ങും, വിലങ്ങും കടിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ തൊഴുതു മടങ്ങും വഴിയാണ് ഷീബക്ക് കടിയേറ്റത്. ആക്രമണകാരിയായ നായക്കൂട്ടം കുമ്പളങ്ങി പ്രദേശത്ത് നിത്യ ശല്യമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പതിനൊന്നോളം പേര്‍ക്ക് ഇവിടെ നായുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT