തെരുവുനായുടെ ആക്രമണത്തില്‍ ഹോട്ടലുടമയ്ക്ക് ഗുരുതര പരിക്ക്
BY fousiya sidheek18 May 2017 8:23 AM GMT
fousiya sidheek18 May 2017 8:23 AM GMT
കോഴഞ്ചേരി: ഹോട്ടലിനുള്ളില്‍ ഭക്ഷണം നല്‍കുന്നതിനിടെ തെരുവുനായുടെ ആക്രമണത്തില്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്. പുല്ലാട് കുറുങ്ങഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം തുണ്ടിയില്‍ ടി കെ സോമന് (53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് പുല്ലാട് പ്ലാംചുവട് പെട്രോള്‍ പമ്പിന് സമീപം എക്സലന്റ് ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ വന്നവരോട് സംസാരിക്കുന്നതിനിടയില്‍ എത്തിയ തെരുവുനായ മുഖത്തേക്ക് ചാടി വീണാണ് കടിച്ചത്. നായെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖത്തിന്റെ ഇടതുഭാഗത്തും, മൂക്ക് ,ചിറി എന്നിവിടങ്ങളിലാണ് കടിയേറ്റത്. ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും കോഴഞ്ചേരി ജില്ലാആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മേഡിക്കല്‍ കോളേജിലും എത്തിച്ചു. ചികില്‍സയുടെ ഭാഗമായി 32 കുത്തിവയ്പുകള്‍ എടുക്കുകയും 29 കുത്തികെട്ടുകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃത്യമായ പേവിഷബാധയ്ക്കെതിരായ കുത്തിവയ്പിനും വിദഗ്ധ പരിശോധനകള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിരവധി ആളുകള്‍ക്ക് നേരെയും ആക്രമണം നടന്നതായി പറയപ്പെടുന്നു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT