Flash News

തെക്കന്‍ ചൈനാ കടലില്‍ ചൈന റോക്കറ്റ് ലോഞ്ചര്‍ വിന്യസിച്ചു



ബെയ്ജിങ്: അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന തെക്കന്‍ ചൈനാ കടലില്‍ ചൈന റോക്കറ്റ് ലോഞ്ചറുകള്‍ വിന്യസിച്ചു. തര്‍ക്കത്തിലുള്ള സ്പ്രാട്ട്‌ലി ദ്വീപുകളിലെ ഫെറി ക്രോസ് ദ്വീപിലാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചത്്. വിയറ്റ്‌നാം, തായ്‌വാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ദ്വീപാണ് ഫെറി ക്രോസ്. ദ്വീപിലെ തായ്‌വാന്റെ കടന്നുകയറ്റം തടയാനാണ് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. 2014ല്‍ ഫെയറി റീഫിന് സമീപമുള്ള പാരാസെല്‍ ദ്വീപില്‍ വിയറ്റ്‌നാം മീന്‍പിടിത്ത വലകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ചൈന എന്നാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ശത്രുവിന്റെ നീക്കം കണ്ടെത്താനും തിരിച്ചടിക്കാനും കഴിയുന്ന ആന്റി ഫ്രോഗ്മാന്‍ സംവിധാനമാണ് ചൈന  സ്ഥാപിച്ചത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനീസ് നീക്കത്തിന് എതിരേ രംഗത്തെത്തിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it