തൃശൂര്‍ പോലിസ് അക്കാദമി; പരിശീലനം നല്‍കുന്നത് മറ്റ് ബറ്റാലിയനില്‍ നിന്നുള്ള ഹവില്‍ദാര്‍മാര്‍

കെ സനൂപ്
തൃശൂര്‍: കേരള പോലിസിന്റെ പ്രധാന പരിശീലനകേന്ദ്രമായ തൃശൂര്‍ പോലിസ് അക്കാദമിയി ല്‍ പരിശീലനം നല്‍കുന്നത് മറ്റ് ബറ്റാലിയനില്‍ നിന്നുള്ള ഹവി ല്‍ദാര്‍മാര്‍. അക്കാദമിയില്‍ വിദഗ്ധ പരിശീലനം ലഭിച്ച 270 ഓളം ഹവില്‍ദാര്‍മാരുണ്ടെങ്കിലും 20ഓളം പേര്‍ മാത്രമാണു പരിശീലനത്തിനായി സ്ഥിരം നിയോഗിക്കപ്പെടുന്നത്. പുതിയ ട്രെയിനിങ് തുടങ്ങുമ്പോള്‍ കേരളത്തിലെ മറ്റ് ബറ്റാലിയനുകളില്‍ നിന്നുള്ള ഹവില്‍ദാര്‍മാരെ ഡ്യൂട്ടിക്കായി നിയോഗിച്ച് വിദഗ്ധ പരിശീലനം ലഭിച്ച അക്കാദമി ഹവില്‍ദാര്‍മാര്‍ തടിയൂരുന്നു. ഇത്തരത്തില്‍ പരിശീലനത്തിനായി നിയോഗിക്കപ്പെടുന്ന പോലിസുകാരെ ബംഗാളികളെന്നാണ് ഇവര്‍ പരിഹസിക്കുന്നത്.
അക്കാദമിയില്‍ ഡെപ്യൂട്ടേഷനിലുള്ള പോലിസുകാരും ഹവില്‍ദാര്‍മാരും ഇവിടെ തുടരാന്‍ വേണ്ടി മാത്രം ഡിപാര്‍ട്ട്‌മെന്റ് ചെലവില്‍ പല വിദഗ്ധ കോഴ്‌സുകള്‍ ചെയ്തവരാണെന്നതാണു യാഥാര്‍ഥ്യം. എന്നാല്‍, ശരീരം വിയര്‍ക്കല്‍, വെയില്‍കൊള്ളല്‍, ഉറക്കമൊഴിക്ക ല്‍ എന്നിവ ആവശ്യമായ ജോലികള്‍ മറ്റ് ബറ്റാലിയനുകളിലെ ഹവില്‍ദാര്‍മാരെയും പോലിസുകാരെയും ഏല്‍പ്പിക്കുകയാണിവര്‍.
അക്കാദമി സംരക്ഷണത്തിനും മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി 100ഓളം പോലിസുകാരുടെ ഒഴിവുണ്ട്. എന്നാ ല്‍, ഇവിടത്തെ ഗാര്‍ഡ് ജോലി ചെയ്യുന്നത് പാലക്കാട് കെഎപി രണ്ട് ബറ്റാലിയനിലെ പോലിസുകാരാണ്. ഇത്തരത്തില്‍ അക്കാദമി ജോലികളെല്ലാം പുറത്തുള്ള ഹവില്‍ദാര്‍മാരെയും പോലിസുകാരെയും ഏ ല്‍പ്പിച്ച് സര്‍ക്കാര്‍ ചെലവില്‍ സുഖലോലുപരായി കഴിയുകയാണ് ഭൂരിഭാഗം പോലിസുകാരും. ഇതുമൂലം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിവിധ സ്ഥലങ്ങളി ല്‍ കുടുംബമായി കഴിയുന്നവര്‍ അക്കാദമി ജോലികള്‍ നിര്‍ബന്ധപൂര്‍വം ഏല്‍ക്കേണ്ടിവരുന്നു. ഇതിനെതിരേ സംസ്ഥാനത്തെ മറ്റു ബറ്റാലിയനുകളില്‍നിന്ന് എത്തുന്നവര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
Next Story

RELATED STORIES

Share it